എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാകണം; ആരോഗ്യത്തിന് പ്രഥമ പരിഗണയെന്ന് ശൈഖ് മുഹമ്മദ്

By Web Team  |  First Published May 31, 2020, 6:23 PM IST

പുതിയൊരു ഘട്ടം തുടങ്ങുകയാണെന്നും അദ്ദേഹം ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.


ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ഓഫീസുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കമ്പനികളും സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പുതിയൊരു ഘട്ടം തുടങ്ങുകയാണെന്നും അദ്ദേഹം ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

നാം പുതിയൊരു ഘട്ടം തുടങ്ങുകയാണ്. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാകണം. സ്ഥാപനങ്ങളും കമ്പനികളുമെല്ലാം അവരവരുടെ ജീവനക്കാരെ സംരക്ഷിക്കണം. ആരോഗ്യത്തിനായിരിക്കും തുടര്‍ന്നും നമ്മുടെ പ്രഥമ പരിഗണന. ജീവിതം മുന്നോട്ട് നീങ്ങുകയാണ്. നേട്ടങ്ങള്‍ തുടരും. അനുഭവം നമ്മളെ കൂടുതല്‍ കരുത്തരും വേഗതയുള്ളവരുമാക്കി മാറ്റി. ഭാവിയെ അഭിമുഖീകരിക്കാന്‍ പുതിയ ആവേശമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ ഓഫീസുകളിലേക്ക് തിരികെയെത്തുമ്പോഴുള്ള ക്രമീകരണവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാവി നടപടിക്രമങ്ങളും യോഗം ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

Latest Videos

click me!