ബുധനാഴ്ച മുതൽ കുവൈത്തിൽ പള്ളികൾ തുറക്കുമ്പോള്‍ കർഫ്യൂ സമയത്തും നിർബന്ധ നമസ്കാരങ്ങൾക്ക് എത്താമെന്നാണ് അറിയിപ്പ്. രാജ്യത്ത് വൈകീട്ട് ആറു മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. നമസ്കാരങ്ങൾക്ക് തൊട്ടടുത്ത പള്ളിയിലേക്ക് നടന്നുപോവാം
കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികൾ തുറക്കുമ്പോള്‍ കർഫ്യൂ സമയത്തും നമസ്കാരങ്ങൾക്ക് എത്താം. ബുധനാഴ്ച മുതൽ കുവൈത്തിൽ പള്ളികൾ തുറക്കുമ്പോള്‍ കർഫ്യൂ സമയത്തും നിർബന്ധ നമസ്കാരങ്ങൾക്ക് എത്താമെന്നാണ് അറിയിപ്പ്. രാജ്യത്ത് വൈകീട്ട് ആറു മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. നമസ്കാരങ്ങൾക്ക് തൊട്ടടുത്ത പള്ളിയിലേക്ക് നടന്നുപോവാം.
എന്നാൽ, വാഹനത്തിൽ പോവാൻ അനുമതിയില്ല. ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിൽ ആണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 900 പള്ളികൾ അണുവിമുക്തമാക്കി കഴിഞ്ഞു. അതേസമയം, കുവൈത്തില്‍ 630 പേർക്ക്കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 105 ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതുവരെ 33,140 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. 920 പേർ ഉൾപ്പെടെ 22,162 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ്മരണം 273 ആയി വർധിച്ചു. നിലവിൽ 173 പേർ തീവ്രപരിചരണ വിഭാഗത്തിലാണന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇന്ത്യയിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങൾ ഇന്ന് മുതൽ സർവ്വീസ് തുടങ്ങും. നിരക്ക് അധികമാണെങ്കിലും ആയിരക്കണക്കിന് പേരാണ് നാട്ടിലെത്താൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.