സൗദി അറേബ്യയിൽ കൊവിഡ് പ്രതിദിന കണക്ക് ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍

By Web Team  |  First Published Sep 17, 2020, 8:42 PM IST

1203 പേരാണ് പുതിയതായി സുഖം പ്രാപിച്ചത്​. എന്നാൽ മരണസംഖ്യയിൽ കാര്യമായ കുറവ്​ വന്നിട്ടില്ല. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. 


റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ്​ വ്യാപനം വലിയ തോതിൽ കുറഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച 593 കോവിഡ്​ കേസുകൾ മാത്രമാണ് പുതിയതായി രജിസ്റ്റർ ചെയ്തത്​. ഇത്​ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്​​. അതേസമയം ഇരട്ടിയിലേറെ ആളുകൾ രോഗമുക്തി നേടി. 

1203 പേരാണ് പുതിയതായി സുഖം പ്രാപിച്ചത്​. എന്നാൽ മരണസംഖ്യയിൽ കാര്യമായ കുറവ്​ വന്നിട്ടില്ല. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4399 ആയി. റിയാദ്​ 2, ജിദ്ദ 5, മക്ക 6, ഹുഫൂഫ്​ 2, ത്വാഇഫ്​ 2, മുബറസ്​ 4, ഖമീസ്​ മുശൈത്ത്​ 1, ഹാഇൽ 2, ബുറൈദ 1, അബഹ 4, സബ്​യ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 3,28,144ലെത്തിയെങ്കിലും അതിൽ 307207 പേരും സുഖം പ്രാപിച്ചു. 

Latest Videos

രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.5 ശതമാനമായി​ ഉയർന്നു. വെറും 6.5 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ.  വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,538 ആയാണ്​ കുറഞ്ഞത്​​. ഇതിൽ തന്നെ 1180 പേർ മാത്രമേ ഗുരുതര സ്ഥിതിയിലുള്ളൂ​. വ്യാഴാഴ്ച പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്‍തത്​ ജിദ്ദയിലാണ്, 55. മക്ക 50, മദീന​​ 40, 
റിയാദ്​​​ 39, ഹുഫൂഫ്​ 38, ദമ്മാം 25, മുബറസ്​ 21, യാംബു​ 21, ഹാഇൽ​ 20, അറാർ​ 18, ബൽജുറഷി 17, ജീസാൻ 17, ജുബൈൽ 12, ഖത്വീഫ്​ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,035 കോവിഡ്​ ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ  ആകെ ടെസ്റ്റുകളുടെ എണ്ണം 5,917,184 ആയി.

click me!