കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നത് അന്താരാഷ്ട്ര അംഗീകാരവും സുരക്ഷയും പരിഗണിച്ചെന്ന് ഒമാൻ ആരോഗ്യമന്ത്രി

By Web Team  |  First Published Aug 12, 2020, 6:30 PM IST

വാക്സിന്റെ അന്താരാഷ്ട്ര തലത്തിലെ അംഗീകാരം കൂടി പരിഗണിച്ചായിരിക്കും ഇതെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ മുഹമ്മദ്‌ അൽ സൈദി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  


മസ്‍കത്ത്: കൊവിഡ് വാക്സിൻ ഒമാനിൽ ഉപയോഗിക്കുന്നതിനു മുമ്പ് സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി. വാക്സിന്റെ അന്താരാഷ്ട്ര തലത്തിലെ അംഗീകാരം കൂടി പരിഗണിച്ചായിരിക്കും ഇതെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ മുഹമ്മദ്‌ അൽ സൈദി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  വാക്സിൻ തയ്യാറായിക്കഴിയുമ്പോഴേക്കും അതിന്റെ ലഭ്യത ഉറപ്പാക്കുവാൻ  അന്താരാഷ്ട്ര കമ്പനികളുമായുള്ള  ഏകോപനങ്ങളും ആരംഭിച്ച് കഴിഞ്ഞതായി ഒമാൻ ആരോഗ്യമന്ത്രി വ്യക്തമാക്കി.

click me!