റാസല്‍ഖൈമയില്‍ സ്കൂള്‍ ജീവനക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

By Web Team  |  First Published Aug 24, 2020, 4:08 PM IST

സ്കൂളിലെത്തുന്നതിന് നാല് ദിവസത്തിനിടെയുള്ള കൊവിഡ് പരിശോധനാഫലം മാത്രമേ സ്വീകരിക്കുകയുള്ളൂ. അധ്യാപകരും അഡ്‍മിനിസ്ട്രേറ്റീവ് ജീവനക്കാരും ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ ഇതിനോടകം തന്നെ പരിശോധന നടത്തിയതായും അമീന അല്‍ സാബി പറഞ്ഞു. 


റാസല്‍ഖൈമ: റാസല്‍ഖൈമയിലെ സ്കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പ്രവേശിക്കാന്‍ അനുവദിക്കില്ല. എജ്യുക്കേഷന്‍ സോണ്‍ ഡയറക്ടര്‍ അമീന അല്‍ സാബിയാണ് ഇക്കാര്യം അറിയിച്ചത്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ എല്ലാ ജീവക്കാരും കൊവിഡ് പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്കൂളിലെത്തുന്നതിന് നാല് ദിവസത്തിനിടെയുള്ള കൊവിഡ് പരിശോധനാഫലം മാത്രമേ സ്വീകരിക്കുകയുള്ളൂ. അധ്യാപകരും അഡ്‍മിനിസ്ട്രേറ്റീവ് ജീവനക്കാരും ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ ഇതിനോടകം തന്നെ പരിശോധന നടത്തിയതായും അമീന അല്‍ സാബി പറഞ്ഞു. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ്, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരെല്ലാം പരിശോധന നടത്തണം. സ്കൂള്‍ ജീവനക്കാരുടെ പരിശോധനകള്‍ക്കായി കൂടുതല്‍ കേന്ദ്രങ്ങളും അധികൃതര്‍ തുറന്നിട്ടുണ്ട്.

Latest Videos

click me!