സൗദി അറേബ്യയില്‍ കൊവിഡ് മരണം 3000 കടന്നു

By Web Team  |  First Published Aug 5, 2020, 10:09 PM IST

ചികിത്സയില്‍ തുടരുന്നത് 34,490 പേര്‍ മാത്രമാണ്. അതില്‍ 1,991 പേരുടെ നില ഗുരുതരമാണ്.


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മരണം 3000 കടന്നു. ബുധനാഴ്ച 36 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3020 ആയി. റിയാദ് 7, ജിദ്ദ 5, മക്ക 11, ഹുഫൂഫ് 5, ത്വാഇഫ് 2, ഹാഇല്‍ 1, ഹഫര്‍ അല്‍ബാത്വിന്‍ 1, ദറഇയ 1, മഹായില്‍ 2, അല്‍റസ് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. 1389 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1626 രോഗികള്‍ സുഖം പ്രാപിച്ചു.  

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 282824ഉം ആകെ രോഗമുക്തരുടെ എണ്ണം 245314ഉം ആയി. ചികിത്സയില്‍ തുടരുന്നത് 34,490 പേര്‍ മാത്രമാണ്. അതില്‍ 1,991 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുകയാണ്. ബുധനാഴ്ചയിലെ 52,099 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,580,139 ആയി.

Latest Videos

undefined

യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്; 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി


 

click me!