ഗള്‍ഫില്‍ 7,524 പേര്‍ക്ക് കൂടി കൊവിഡ്; സൗദിയില്‍ ഇന്ന് മരിച്ചത് 40 പേർ

By Web Team  |  First Published Jun 28, 2020, 11:36 PM IST

 സൗദിയില്‍ 40 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 2,559 ആയി. കൊവിഡ് രോഗികളുടെ എണ്ണം 4,29,811 കടന്നു. 


ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 7,524 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണം 2,559 ആയി. കൊവിഡ് രോഗികളുടെ എണ്ണം 4,29,811 കടന്നു. 

അതേസമയം ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയത് കാരണം പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കുള്ള മടക്കം അവസാന നിമിഷം ഒഴിവാക്കി. മുൻകൂട്ടി യാത്രക്കാരുടെ റജിസ്ട്രേഷൻ എടുത്ത ശേഷം വിവിധ സെക്ടറുകളിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയ സംഘടനകള്‍ക്ക് യാത്രക്കാര്‍ പിന്‍വാങ്ങുന്നത് തിരിച്ചടിയായി.

Latest Videos

undefined

സൗദിയിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1551 ആയി. ഇന്ന് മരിച്ചത് 40 പേർ. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ 68 ശതമാനത്തിൽ അധികം ആളുകളുടെ അസുഖം ഭേദമായി. തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

ഒമാനിൽ കൊവിഡ് രോഗ മുക്തി നേടിയവർ 21,000 കടന്നു. കൊവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 163 ആയി. ഇന്ന് 1197 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗം പിടിപെട്ടവരിൽ 709 ഒമാൻ സ്വദേശികളും 488 വിദേശികളുമാണ്. ഇതിനകം 38,150 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം പിടിപെട്ടത്.  

click me!