ബി​ഗ് ടിക്കറ്റിലൂടെ 15 മില്യൺ ദിർഹം നേടി അബു ദാബിയിൽ നിന്നുള്ള ടെക് കൺസൾട്ടന്റ്

By Web Team  |  First Published Aug 5, 2024, 10:16 AM IST

സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ ഭാ​ഗ്യം.

Big Ticket Series 265 live draw results Tushar Deshkar

ബി​ഗ് ടിക്കറ്റ് സീരീസ് 265 നറുക്കെടുപ്പിൽ വിജയിയായത് തുഷാർ ദേശ്കർ‍. 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് തുഷാർ നേടി.

രണ്ടു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുകയാണ് തുഷാർ. അബുദാബിയിൽ ടെക്നിക്കൽ കൺസൾട്ടന്റാണ് അദ്ദേഹം. ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം തുഷാറിനെ തേടിയെത്തിയത്. ബി​ഗ് ടിക്കറ്റ് ബൈ 2 ​ഗെറ്റ് 1 പ്രൊമോഷൻ ഉപയോ​ഗിച്ചാണ് അദ്ദേഹം ടിക്കറ്റെടുത്തത്. നാല് സുഹൃത്തുക്കൾക്കൊപ്പം തുഷാർ ടിക്കറ്റ് തുക പങ്കിടുകയായിരുന്നു. സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ തന്നെ ഭാ​ഗ്യവും സ്വന്തമായി.

Latest Videos

സമ്മാനത്തുക എന്തിനായാണ് ചെലവഴിക്കുക എന്ന് തുഷാർ വ്യക്തമാക്കിയിട്ടില്ല. എല്ലാ മാസവും ബി​ഗ് ടിക്കറ്റ് കളിക്കുന്നവരോട് തുഷാറിന് പറയാനുള്ളത് - സ്വയം വിശ്വസിക്കുക, നിങ്ങൾക്ക് എന്താണോ ജീവിതത്തിൽ ആവശ്യം, അത് ജീവിതം നൽകും.

ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും ഒരാൾക്ക് ​ഗ്രാൻഡ് പ്രൈസ് വിജയിയാകാം, സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം നേടാം. ക്യാഷ് പ്രൈസ് ടിക്കറ്റെടുക്കുന്നവരിൽ നിന്നും തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും പങ്കാളിയാകാം. ഒരാൾക്ക് 50,000 ദിർഹം നറുക്കെടുപ്പിൽ നേടാം. കൂടാതെ പത്ത് ഭാ​ഗ്യശാലികൾക്ക് അടുത്ത ലൈവ് ഡ്രോയിൽ ഒരു 1,00,000 ലക്ഷം ദിർഹം നേടാം. ഇതേ നറുക്കെടുപ്പിൽ തന്നെ AED325,000 മൂല്യമുള്ള പുത്തൻ റേഞ്ച് റോവർ വെലാർ നേടാനുമാകും. ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിൽ ഉച്ചയ്ക്ക് 2.30 (GST) ലൈവ് ഡ്രോ കാണാം. തേഡ് പാർട്ടി പേജുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നവർ ടിക്കറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കണം.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image