ബഹ്റൈന്‍ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ രാജ്യത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു.
മനാമ: ബഹ്റൈനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ചെറിയ പെരുന്നാള്‍ അവധി സംബന്ധിച്ച സര്‍ക്കുലര്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും. എന്നാൽ ഞായറാഴ്ച, പെരുന്നാളാവുകയാണെങ്കിൽ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉൾപ്പെടെ അഞ്ച് ദിവസം അവധിയാഘോഷിക്കാൻ സാധിക്കും.
കഴിഞ്ഞ ദിവസം ഖത്തറില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അമീരി ദിവാന്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണ് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിന് പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഔദ്യോഗികമായി ആകെ 9 ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ 11 ദിവസത്തെ അവധി ലഭിക്കും. ഖത്തർ സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ക്യുസിബി ഗവർണർ കൈക്കൊള്ളണമെന്നും അമീരി ദിവാനി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം