19000 ദിനാറിന്‍റെ കള്ളനോട്ട് അടിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കുവൈത്തില്‍ വ്യാജ കറന്‍സി അടിച്ച കേസില്‍ പ്രവാസി അറസ്റ്റിൽ. 

asian expat arrested for counterfeiting 19000 kuwait dinar

കുവൈത്ത് സിറ്റി: കള്ളനോട്ട്, വ്യാജരേഖാ അന്വേഷണ വിഭാഗം കുവൈത്തിൽ കള്ളനോട്ട് അടിച്ച കേസിൽ ഒരു ഏഷ്യൻ പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേജർ ജനറൽ ഹമീദ് അൽ ദവാസിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ബന്ധപ്പെട്ട വകുപ്പാണ് പ്രതിയെ പിടികൂടിയത്. കറൻസിയുടെ അഞ്ചാം പതിപ്പിൽ നിന്നുള്ള 20, 10 ദിനാർ മൂല്യമുള്ള 19,000 കുവൈത്തി ദിനാറിന്‍റെ കള്ളനോട്ടുകളാണ് പിടികൂടിയത്.

കുവൈത്ത് സെൻട്രൽ ബാങ്കിൽ ജോലി ചെയ്തിരുന്ന പ്രതി, തന്‍റെ സ്ഥാനം ഉപയോഗിച്ച് അഞ്ചാം പതിപ്പിലെ കള്ളനോട്ടുകൾ ആറാം പതിപ്പിലെ യഥാർത്ഥ കറൻസിയുമായി തട്ടിപ്പ് നടത്തി മാറ്റാൻ നോക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പണം കൈവശം വെച്ചതിനെ തുടർന്ന് സെൻട്രൽ ബാങ്ക് ആദ്യം പ്രതിയെ തടഞ്ഞുവച്ചു. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കള്ളനോട്ട്, വ്യാജരേഖാ ഡിറ്റക്ടീവുകൾ പ്രവാസിയെയും പിടിച്ചെടുത്ത കള്ളനോട്ടുകളും ചോദ്യം ചെയ്യാനായി ക്രിമിനൽ സെക്യൂരിറ്റി ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

Latest Videos

Read Also -  കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ 26 ദിവസത്തേക്ക് തുടരുമെന്ന് മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!