ജൂലൈ ഒന്ന് മുതൽ 15 ശതമാനമായി വർധിക്കുന്ന മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് റിയാദിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നത്.
റിയാദ്: വന്ദേഭാരത് മിഷന്‍റെ നാലാം ഘട്ടത്തിൽ 908 റിയാലിന് സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് സർവ്വീസ് നടത്താൻ എയർ ഇന്ത്യ. ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എയർ ഇന്ത്യ ടിക്കറ്റ് നൽകാനൊരുങ്ങുന്നത്. ജൂലൈ ഒന്ന് മുതൽ 15 ശതമാനമായി വർധിക്കുന്ന മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് റിയാദിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നത്.
ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള സർവ്വീസുകളിലും ഇതായിരിക്കും നിരക്ക് എന്നാണ് അറിയുന്നത്. ജൂലൈ മൂന്ന് മുതൽ 10 വരെയുള്ള എട്ട് ദിവസത്തിനിടെ 11 വിമാനങ്ങളാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നത്.
undefined
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു
മക്കയിൽ ഉംറയും ത്വവാഫും ഉടൻ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്