വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും

By Web Team  |  First Published Aug 26, 2020, 11:36 PM IST

വന്ദേഭാരത് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ നടത്തുന്ന സര്‍വീസുകളിലും തിരക്ക് കുറവാണ്. അത്യാവശ്യമായി യാത്ര ചെയ്യേണ്ടവര്‍ ഇതിനോടകം മടങ്ങിയതും സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചതും തിരക്ക് കുറയാന്‍ കാരണമായി. 


ദുബായ്: വന്ദേഭാരത് ആറാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള വിമാനങ്ങളിലെ ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം. രാവിലെ യുഎഇ സമയം 10.00 മണിക്ക് (ഇന്ത്യന്‍ സമയം 11.30) ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചു.

അതേസമയം വന്ദേഭാരത് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ നടത്തുന്ന സര്‍വീസുകളിലും തിരക്ക് കുറവാണ്. അത്യാവശ്യമായി യാത്ര ചെയ്യേണ്ടവര്‍ ഇതിനോടകം മടങ്ങിയതും സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചതും തിരക്ക് കുറയാന്‍ കാരണമായി. തിരക്ക് കുറഞ്ഞതോടെ അബുദാബി ഇലക്ട്ര സ്ട്രീറ്റിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി. ജൂലൈ ആദ്യം യാത്രക്കാരുടെ വന്‍തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ജനറല്‍ സെയില്‍സ് ഏജന്റായ അറേബ്യന്‍ ട്രാവല്‍ ഏജന്‍സി, അന്‍ മിനയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചര്‍ സെന്ററിലേക്ക് ബുക്കിങ് ഓഫീസ് മാറ്റിയിരുന്നു.

Latest Videos

ജൂലൈയില്‍ 450 പേരോളം ദിവസവും ടിക്കറ്റുകള്‍ക്കായി ഇവിടെ എത്തിയിരുന്നു. കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയപരിധിയായ ഓഗസ്റ്റ് 10 വരെ 500 പേരോളം ടിക്കറ്റുകള്‍ക്കായി എത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആള് കുറഞ്ഞു. ഇപ്പോള്‍ വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ടിക്കറ്റുകള്‍ക്കായി ശരാശരി 100 പേരാണ് എത്തുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

click me!