യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ

By Web Team  |  First Published Jul 17, 2020, 11:07 PM IST

തിരിച്ചെത്തുന്ന പ്രവാസികള്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. യുഎഇയിലെ ക്വാറന്റീന്‍ ചട്ടങ്ങളും പരിശോധനാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ നിബന്ധനകളായിരിക്കാമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി (എന്‍.സി.ഇ.എം.എ) അറിയിച്ചു.


ദുബായ്: യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹം (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കും. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കണം. 70 വയസിന് മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരും യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തിരിച്ചെത്തുന്ന പ്രവാസികള്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. യുഎഇയിലെ ക്വാറന്റീന്‍ ചട്ടങ്ങളും പരിശോധനാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ നിബന്ധനകളായിരിക്കാമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി (എന്‍.സി.ഇ.എം.എ) അറിയിച്ചു. അതേസമയം ദുബായില്‍ എന്‍.സി.ഇ.എം.എ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കില്ല. പകരം പ്രത്യേക നിബന്ധനകളായിരിക്കും.

Latest Videos

വിമാനത്താവളങ്ങളില്‍ നിന്ന് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമായ ശേഷം നാല് ദിവസം മറ്റുള്ളവരുമായി ഇടപെടാതെ കഴിയണം. നാല് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ഓരോരുത്തരും വരുന്ന രാജ്യം അടിസ്ഥാനപ്പെടുത്തി ഏഴ് ദിവസം മുതല്‍ 14 വരെ ആയിരിക്കും ക്വാറന്റീന്‍ കാലാവധി.  വീടുകളിലോ, വീടുകളില്‍ ആവശ്യമായ സൗകര്യമില്ലെങ്കില്‍ മറ്റിടങ്ങളിലോ ആണ് കഴിയേണ്ടത്. ക്വാറന്റീന്‍, മെഡിക്കല്‍ ചിലവുകളെല്ലാം അതത് വ്യക്തികള്‍ തന്നെ വഹിക്കണം.

click me!