പ്രവാസികൾ കൂടുതലും ഇവിടെയാണ്, ഇതാണ് കുവൈത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം

സാൽമിയയാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം. ഇവിടുത്തെ ജനസംഖ്യ 3,21,190 ആണ്


കുവൈത്ത് സിറ്റി: രാജ്യത്തുടനീളം അഞ്ച് മേഖലകളിൽ ജനസംഖ്യ സാന്ദ്രത കൂടുതലാണ് എന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കണക്കുകൾ. സാൽമിയ, ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, ഹവല്ലി, മഹ്ബൂല എന്നിവിടങ്ങളിലാണ് ജനസാന്ദ്രത കൂടുതല്‍. അതിനാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പൊതു സേവനങ്ങളും വികസിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. 

സാൽമിയയാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം. ഇവിടുത്തെ ജനസംഖ്യ 3,21,190 ആണ്. ഫർവാനിയ രണ്ടാം സ്ഥാനത്തും ജലീബ് അൽ ഷുവൈഖ് മൂന്നാം സ്ഥാനത്തും, ഹവല്ലി നാലാം സ്ഥാനത്തും, 218,153 ജനസംഖ്യയുള്ള മഹ്ബൂല അഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷം കുവൈത്തിലെ ജനസംഖ്യ 4.9 ദശലക്ഷത്തിലെത്തിയിരുന്നു.

Latest Videos

read more: കുവൈത്തിൽ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നത് പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ

click me!