ദിവസേന 800ഓളം പേര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യമാണുള്ളത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വിദഗ്ധ സംഘത്തിന്റെ സേവനം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ലഭ്യമാകും.
അബുദാബി: കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുള്ളവര്‍ക്കായി പ്രത്യേക വാക്ക്- ഇന്‍ കേന്ദ്രമൊരുക്കി അബുദാബി ആരോഗ്യ വിഭാഗം. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ്(അഡ്‌നെക്)രജിസ്‌ട്രേഷനും പരിശോധനയ്ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
ട്രയലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള അബുദാബി നിവാസികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ ഇവിടെയെത്തി പരിശോധനയ്ക്ക് വിധേയമാകാം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് മറുപടി ഫോണ്‍ കോള്‍ ലഭിക്കാത്തവര്‍ക്കും വാക്ക്-ഇന്‍ കേന്ദ്രത്തിലെത്താം. ദിവസേന 800ഓളം പേര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യമാണുള്ളത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വിദഗ്ധ സംഘത്തിന്റെ സേവനം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ലഭ്യമാകും.
undefined
ജൂലൈ 16ന് ആരംഭിച്ച വാക്‌സിന്‍ ട്രയലിനായി സ്വദേശികളും വിദേശികളുമുള്‍പ്പെടെ പതിനായിരത്തിലധികം ആളുകള്‍ മുമ്പോട്ട് വന്നിട്ടുണ്ട്. 18നും 60നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ ഇല്ലാത്തവരെയാണ് ട്രയലിന് തെരഞ്ഞെടുക്കുന്നത്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്‍പ്പെട്ട വാക്സിന്‍ പരീക്ഷണം അബുദാബിയില്‍ നടത്തുന്നത്.
യുഎഇയ്ക്ക് ഇന്നും ആശ്വാസദിനം; പുതിയ രോഗികള്‍ ഇരുന്നൂറില്‍ താഴെ, 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല