കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരണപ്പെട്ടതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മരണസംഖ്യ 328 ആയി. ആകെ രോഗം സ്ഥിരീകരിച്ച 53,577 പേരില്‍ 43,750 പേരും ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ ഇന്ന് 532 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 1288 പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 53,577 ആയി.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരണപ്പെട്ടതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മരണസംഖ്യ 328 ആയി. ആകെ രോഗം സ്ഥിരീകരിച്ച 53,577 പേരില്‍ 43,750 പേരും ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 9679 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 70 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ രോഗികളുടെ എണ്ണം പതിനായിരത്തിന് താഴെയെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,000 കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തി. നിലവില്‍ 81.32 ശതമാനമാണ് യുഎഇയിലെ കൊവിഡ് മുക്തരുടെ നിരക്ക്. അന്താരാഷ്ട്ര ശരാശരി 58.17 ശതമാനമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപത് ലക്ഷം പരിശോധനകള്‍ കൂടി നടത്തിയതോടെ വ്യാപകമായ കൊവിഡ് പരിശോധനയുടെ തോതിലും ലോകരാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യു.എഇ. ഓഗസ്റ്റ് അവസാനത്തോടെ 60 ലക്ഷം പരിശോധനകള്‍ നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.