കൊവിഡ്: സൗദിയില്‍ 24 മണിക്കൂറിനിടെ 44 മരണം, 3,139 പേര്‍ക്ക് രോഗമുക്തി

By Web Team  |  First Published Jul 22, 2020, 8:06 PM IST

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45,157 ആയി കുറഞ്ഞു. ഇതില്‍ 2,143 പേര്‍ ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 44 പേര്‍ മരിച്ചു. 3139 പേര്‍ക്ക് അസുഖം ഭേദമായി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 2,58,156 രോഗികളില്‍ 2,10,398 പേരാണ് മൊത്തം സുഖം പ്രാപിച്ചത്. 2331 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45,157 ആയി കുറഞ്ഞു. ഇതില്‍ 2,143 പേര്‍ ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 പേര്‍ മരിച്ചു. റിയാദ് 17, ജിദ്ദ 3, മക്ക 3, ദമ്മാം 3, ത്വാഇഫ് 3, ഖത്വീഫ് 3, ബുറൈദ 3, ഹാഇല്‍ 4, ഹഫര്‍ അല്‍ബാത്വിന്‍ 1, ബെയ്ഷ് 1, ജീസാന്‍ 1, അറാര്‍ 1, മുസാഹ്മിയ 1, അയൂണ്‍ 1 എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 52,180 ടെസ്റ്റുകള്‍ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 2,837,054 ആയി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലായത്. അടുത്തകാലത്തായി കിഴക്കന്‍ പ്രവിശ്യയില്‍ അല്‍അഹ്‌സ മേഖലയിലെ ഹുഫൂഫ് പട്ടണമാണ് പുതിയ രോഗികളുടെ പ്രതിദിന കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. ബുധനാഴ്ചയും ഇവിടെ 159 പേരില്‍ പുതുതായി രോഗം കണ്ടെത്തി. ത്വാഇഫാണ് രണ്ടാം സ്ഥാനത്ത്, 145. അതെസമയം റിയാദ്, ജിദ്ദ, മക്ക ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം രോഗികളുടെ എണ്ണം നന്നായി കുറയുകയും ചെയ്തു. എന്നാല്‍ മരണത്തിന്റെ കാര്യത്തില്‍ തലസ്ഥാന നഗരം തന്നെയാണ് മുന്നില്‍. റിയാദില്‍ ആകെ മരണ സംഖ്യ 707 ആയി. ജിദ്ദയില്‍ 631ഉം മക്കയില്‍ 512ഉം ആണ്.

Latest Videos

undefined

കുവൈത്തില്‍ 751 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധന

ഒമാനില്‍ 24 മണിക്കൂറിനിടെ 1660 പേര്‍ക്ക് കൊവിഡ്; ഇന്ന് 12 മരണം


 

click me!