ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 38,666 ആയി. ഇപ്പോള്‍ 2723 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 69 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്, 47 പേരുടെ നില ഗുരുതരമാണ്.
മനാമ: ബഹ്റൈനില്‍ പുതിയതായി 346 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 455 പേര്‍ രോഗമുക്തരാവുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 145 പേര്‍ പ്രവാസികളും 197 പേര്‍ സ്വദേശികളുമാണ്. രണ്ട് പേര്‍ക്ക് യാത്രയിലൂടെയാണ് രോഗം പകര്‍ന്നത്.
455 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 38,666 ആയി. ഇപ്പോള്‍ 2723 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 69 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്, 47 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 41,536 പേര്‍ക്ക് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 8,42,992 കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.