ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് രണ്ട് പ്രവാസികളുള്‍പ്പെടെ മൂന്ന് പേര്‍ കൂടി മരിച്ചു

By Web Team  |  First Published Aug 4, 2020, 4:19 PM IST

പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 121 പേര്‍ പ്രവാസികളും 178 പേര്‍ സ്വദേശികളുമാണ്. പുതിയതായി രോഗം ഭേദമായ 341 പേര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ 39,007 പേര്‍ രോഗമുക്തരായിട്ടുണ്ട്. 


മനാമ: ബഹ്റൈനില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതിയതായി 299 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 341 പേര്‍ കൂടി രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

58 വയസുള്ള സ്വദേശിയും 68ഉം 43ഉം വയസ് പ്രായമുള്ള രണ്ട് പ്രവാസികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 150 ആയി. പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 121 പേര്‍ പ്രവാസികളും 178 പേര്‍ സ്വദേശികളുമാണ്. പുതിയതായി രോഗം ഭേദമായ 341 പേര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ 39,007 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 2678 കൊവിഡ് രോഗ ബാധിതരാണ് രാജ്യത്തുള്ളത്. ഇവരില്‍ 75 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 48 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ 41,835 പേര്‍ക്ക് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 8,50,648 കൊവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest Videos

click me!