സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജിഹിയാണ് വിമാന സര്‍വീസുകള്‍ അരംഭിക്കുന്നതിനെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ അറിയിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആദ്യ ഘട്ടത്തില്‍ 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഓവിയേഷന്‍ അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ ഈ രാജ്യങ്ങളിലേക്കും ഇവിടങ്ങളില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് ഒന്ന് മുതലാണ് കുവൈത്ത് ഭാഗികമായി വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങുന്നത്.
സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജിഹിയാണ് വിമാന സര്‍വീസുകള്‍ അരംഭിക്കുന്നതിനെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ അറിയിച്ചത്. ഇന്ത്യ, യുഎഇ, ബഹ്റൈന്‍, ഒമാന്‍, ലെബനാന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, ബോസ്നിയ ആന്റ് ഹെര്‍സഗോവിന, ശ്രീലങ്ക, പാകിസ്ഥാന്‍, എത്യോപ്യ, യു.കെ, തുര്‍ക്കി, ഇറാന്‍, നേപ്പാള്‍, സ്വിറ്റ്സര്‍ലന്റ്, ജര്‍മനി, അസര്‍ബൈജാന്‍, ഫിലിപ്പൈന്‍സ്എന്നീ രാജ്യങ്ങളിലേക്കാവും ആദ്യ ഘട്ട സര്‍വീസുകള്‍. വിമാന ഷെഡ്യൂളുകളടക്കമുള്ള വിശദ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അതത് കമ്പനികള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം എല്ലാവരും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.