പെരുന്നാൾ ആഘോഷിക്കാൻ വിനോദയാത്ര പോയ മലയാളി സംഘത്തിന് കടന്നലാക്രമണം, ഒരാൾ മരിച്ചു, 2 പേര്‍ക്ക് പരിക്ക്

  പെരുന്നാൾ ആഘോഷത്തിനിടെ കുറ്റ്യാടി സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.  


ഗൂഡല്ലൂര്‍: നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ കടന്നൽ ആക്രമണം. ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവായ ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്.രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
  
കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നൽ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും,  മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

ചേർത്തലയിലെ ഷോപ്പിംഗ് കോപ്ലക്സിന് 'കടന്നൽ ബോംബ്' ഭീഷണി, മൂന്നാം നില താവളമാക്കി കടന്നലുകൾ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!