ആശങ്കയൊഴിയാതെ ഒമാന്‍; 24 മണിക്കൂറിനിടെ 1739 പേര്‍ക്ക് കൂടി കൊവിഡ്

By Web Team  |  First Published Jul 20, 2020, 4:01 PM IST

എട്ടു പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മൂലമുള്ള മരണസംഖ്യ 326 ആയി. 


മസ്കറ്റ്: ഒമാനില്‍ 24 മണിക്കൂറില്‍ 1739  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കഴിഞ്ഞ ഒരു മാസമായി പ്രതിദിനം ആയിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1514 പേര്‍ ഒമാന്‍ സ്വദേശികളാണ്. 225 വിദേശികള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ടെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇതോടെ ഒമാനില്‍ 68400 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 45150 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. എട്ടു പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മൂലമുള്ള മരണസംഖ്യ 326 ആയി. 

Latest Videos

undefined

കഴിഞ്ഞ ജൂണ്‍ മാസം  22-ാം തീയതി മുതലാണ് രോഗികളുടെ പ്രതിദിന കണക്ക് ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. എന്നാല്‍  ജൂണ്‍  27ന്  919 പേര്‍ക്കും ജൂണ്‍ 29ന് 910 പേര്‍ക്കും എന്ന കണക്ക്  ഒഴിച്ചാല്‍ ബാക്കി എല്ലാ ദിവസവും രോഗികളുടെ എണ്ണം ആയിരത്തിനു മുകളില്‍ത്തന്നെയായിരുന്നു. ജൂലൈ 13ന്  2164 പേര്‍ക്ക് കൊവിഡ് രോഗം പിടിപെട്ടുവെന്നതാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്ക്. 

രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ സുപ്രിം കമ്മറ്റി സുരക്ഷാ നടപടികളും മറ്റ് നിര്‍ദ്ദേശങ്ങളും കര്‍ശനമാക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍  മാസ്‌ക് അഥവാ മുഖാവരണം ധരിക്കാത്തവര്‍ക്കു നൂറ് ഒമാനി റിയാല്‍  പിഴ   ചുമത്തുമെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റത്തിനും വിലക്ക്

click me!