ഒമാനില്‍ 24 മണിക്കൂറിനിടെ 1660 പേര്‍ക്ക് കൊവിഡ്; ഇന്ന് 12 മരണം

By Web Team  |  First Published Jul 22, 2020, 3:58 PM IST

പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1364  പേര്‍ ഒമാന്‍ സ്വദേശികളും 296 പേര്‍ വിദേശികളുമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം എഴുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്1660 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71547 ആയി ഉയര്‍ന്നു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1364  പേര്‍ ഒമാന്‍ സ്വദേശികളും 296 പേര്‍ വിദേശികളുമാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 47922 കൊവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നും  മന്ത്രാലയത്തിന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

അതേസമയം ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് 12 പേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ മരണസംഖ്യ 349 ആയി ഉയര്‍ന്നു. ഇതില്‍ 202 ഒമാന്‍ സ്വദേശികളും147 വിദേശികളുമാണുള്ളത്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്  കൊവിഡ് മൂലം 20 മലയാളികള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലുള്ള 72കാരനായ ഒമാന്‍ സ്വദേശി ഏപ്രില്‍ ഒന്നിന് മരിച്ചതായിരുന്നു ഒമാനിലെ ആദ്യ കൊവിഡ് മരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Latest Videos

undefined

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത്; നാലുപേര്‍ അറസ്റ്റില്‍


 

 


 

click me!