രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21815 ആയി കുറഞ്ഞു.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡില്‍ നിന്ന് വ്യാഴാഴ്ച 1310 പേര്‍ മുക്തരായി. പുതുതായി 1019 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30 പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 311855 ആയി. ഇതില്‍ 286255 പേരും രോഗമുക്തി നേടി.
രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21815 ആയി കുറഞ്ഞു. ഇതില്‍ 1582 പേരുടെ ആരോഗ്യ നിലയില്‍ മാത്രമാണ് പ്രശ്‌നമുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3785 ആയി ഉയര്‍ന്നു. റിയാദ് 9, ജിദ്ദ 7, ഹുഫൂഫ് 2, ത്വാഇഫ് 2, ഖത്വീഫ് 1, മുബറസ് 1, ബുറൈദ 1, ഹഫര്‍ അല്‍ബാത്വിന്‍ 1, ജീസാന്‍ 1, ബെയ്ഷ് 1, മഹായില്‍ 1, അബൂ അരീഷ് 1, അറാര്‍ 1, അല്‍ദായര്‍ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്, 96. റിയാദില്‍ 56ഉം ഉനൈസയില്‍ 52ഉം മദീനയില്‍ 50ഉം സബ്യയില്‍ 49ഉം ജീസാനില്‍ 46ഉം തബൂക്കില്‍ 44ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാജ്യത്ത് 63,265 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,913,924 ആയി.
യുഎഇയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു