ഒമാനില്‍ കൊവിഡ് ബാധിച്ച് 12 മരണം കൂടി; പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു

By Web Team  |  First Published Aug 13, 2020, 4:35 PM IST

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82531 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 


മസ്കറ്റ്: ഒമാനില്‍ ഇന്ന് കൊവിഡ് ബാധിച്ച് 12 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 551 ആയി. ഇന്ന് 232 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82531 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. അതേസമയം 206 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77278   ആയി ഉയര്‍ന്നു.
അബുദാബിയില്‍ ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി

click me!