കൗമാരക്കുതിപ്പിന്‍റെ ആവേശത്തിൽ നാട്; പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു, സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം

By Web Team  |  First Published Nov 4, 2024, 5:05 PM IST

ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയും.

 Kerala State School Sports Meet 2024 officially inaugurated in kochi maharajas college ground olympian pr sreejesh lighted the torch

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദർബാർ ഹാളിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയിൽ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്. 
 

 Kerala State School Sports Meet 2024 officially inaugurated in kochi maharajas college ground olympian pr sreejesh lighted the torch

Latest Videos

സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന്  വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്‍റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി നടക്കു.  ചരിത്രത്തിൽ ആദ്യമായി കായികമേളയിൽ പങ്കെടുക്കാൻ എത്തിയ പ്രവാസി വിദ്യാർത്ഥികളെയും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും രാവിലെ 9 മണിയോടെ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവർത്തനമാരംഭിച്ചു. 


ഒളിംപിക്സ് മാതൃകയിൽ സ്കൂള്‍ മീറ്റ് നടത്തുന്നത് നല്ല കാര്യമെന്ന് ശ്രീജേഷ്

ഒളിംപിക്സ് മാത‍ൃകയില്‍ സ്കൂള്‍ മീറ്റ് നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് പിആര്‍ ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ ഒളിംപിക്സിന്‍റെ ചെറിയൊരു മാതൃക നല്‍കുന്നത് നല്ലത്. കായികമേള കുട്ടികള്‍ക്ക് വളരെ മികച്ച അവസരമാണ്. കുട്ടികൾ ഒരുപാട് ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്. എന്നാൽ, ഏത് ഇനമാണ് തനിക്ക് മികച്ചതെന്ന് തെരഞ്ഞെടുക്കണം. ഒരുപാട് ഇനങ്ങളില്‍ പങ്കെടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ കേരളത്തിന്‍റെ പ്രകടനം പരിശോധിക്കണം. കായിക മേള നടന്നത് കൊണ്ട് മാത്രം കായികമേഖല മെച്ചപ്പെടില്ല. ഇവിടെ നിന്ന് എന്ത് ചെയ്യുന്നു എന്നതാണ് വലിയ കാര്യമെന്നും പിആര്‍ ശ്രീജേഷ് പറഞ്ഞു.

ഒളിംപിക്സ് മാതൃകയിൽ കേരള സ്കൂൾ കായിക മേള! തിരിതെളിയിക്കാൻ മമ്മൂട്ടിയും പിആർ ശ്രീജേഷുമടക്കമുള്ളവരെത്തും

 

vuukle one pixel image
click me!