പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ വിഭാഗത്തില്‍ 19 ടീമുകളുമാണ് ലോകകപ്പില്‍ മത്സരിക്കുന്നത്.
ദില്ലി: പ്രഥമ ഖൊ ഖൊ ലോകകപ്പിന് ഇന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 24 രാജ്യങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യൻ പുരുഷ ടീം നേപ്പാളിനെ നേരിടും. നാളെ ദക്ഷിണ കൊറിയക്കെതിരെയാണ് വനിതാ ടീമിന്‍റെ ആദ്യ മത്സരം. ഈ മാസം 19നാണ് ഫൈനല്‍.
പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ വിഭാഗത്തില്‍ 19 ടീമുകളുമാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ടൂര്‍ണമെന്‍റിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍. മത്സരങ്ങള്‍ ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ദൂരദര്‍ശനിലും ലൈവ് സ്ട്രീമിംഗില്‍ ഹോട് സ്റ്റാറിലും മത്സരങ്ങള്‍ കാണാനാകും.
ലോകകപ്പിനുള്ള ഇന്ത്യൻ പുരുഷ ഖോ ഖോ ടീം: പ്രതീക് വൈകർ (ക്യാപ്റ്റൻ), പ്രബാനി സബർ, മെഹുൽ, സച്ചിൻ ഭാർഗോ, സുയാഷ് ഗാർഗേറ്റ്, റാംജി കശ്യപ്, ശിവ പോതിർ റെഡ്ഡി, ആദിത്യ ഗൺപുലെ, ഗൗതം എം.കെ., നിഖിൽ ബി, ആകാശ് കുമാർ, സുബ്രമണി വി., സുമൻ ബർമൻ, അനികേത് പോട്ടെ, എസ്. റോക്സൺ സിംഗ്.
ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ഖോ ഖോ ടീം: പ്രിയങ്ക ഇംഗ്ലെ (ക്യാപ്റ്റൻ), അശ്വിനി ഷിൻഡെ, രേഷ്മ റാത്തോഡ്, ഭിലാർ ദേവ്ജിഭായ്, നിർമല ഭാട്ടി, നീതാ ദേവി, ചൈത്ര ആർ., ശുഭശ്രീ സിംഗ്, മഗൈ മാജി, അൻഷു കുമാരി, വൈഷ്ണവി ബജ്‌റംഗ്, നസ്രീൻ ഷെയ്ഖ്, മീനു. നാസിയ ബീബി. സുമിത് ഭാട്ടിയ വനിതാ ടീമിന്‍റെയും അശ്വനി കുമാർ പുരുഷ ടീമിന്‍റെയും മുഖ്യ പരിശീലകരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക