ഇരുവരും ആരാണെന്ന് മാത്യുവിന് വ്യക്തമായില്ലെങ്കിലും പാശ്ചാത്യ രീതിയില്‍ മുട്ടിലിരുന്ന് കാമുകിയുടെ നേരെ കൈനീട്ടി യുവാവ് വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രം അവര്‍ പോലുമറിയാതെ അദ്ദേഹം പകര്‍ത്തി
യോസ്മിറ്റ: കാലിഫോര്‍ണിയയില്‍ നിന്നുള്ള അപൂര്‍വ്വ ചിത്രത്തിലെ കമിതാക്കളെ തേടുകയാണ് സോഷ്യല്‍ മീഡിയ. ഹൃദ്യമായ ഒരു ചിത്രം ഫോട്ടോഗ്രാഫറായ മാത്യു ഡിപ്പെലാണ് എടുത്തത്. കാലിഫോര്‍ണിയ യോസ്മിറ്റെ ദേശീയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റില്‍ നില്‍ക്കുമ്പോഴാണ് മാത്യു ചിത്രം പകര്‍ത്തിയത്. ദൂരെ കിഴക്കാംതൂക്കായ മലഞ്ചെരുവില്‍, ഒരു കാമുകന്‍ തന്റെ പ്രാണപ്രേയസിയോട് വിവാഹാഭ്യര്‍ഥന നടത്തുന്നു.
ഇരുവരും ആരാണെന്ന് മാത്യുവിന് വ്യക്തമായില്ലെങ്കിലും പാശ്ചാത്യ രീതിയില്‍ മുട്ടിലിരുന്ന് കാമുകിയുടെ നേരെ കൈനീട്ടി യുവാവ് വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രം അവര്‍ പോലുമറിയാതെ അദ്ദേഹം പകര്‍ത്തി. ഒകേ്ടാബര്‍ ആറിനാണ് ഈ ചിത്രം മാത്യു പകര്‍ത്തുന്നത്. അന്നു മുതല്‍ തന്നെ അപരിചിതരായ കാമുകീകാമുകന്മാര്‍ക്കായി മാത്യു അന്വേഷണവും തുടങ്ങി.
എന്നാല്‍ ഫലമൊന്നും ഉണ്ടായില്ല. ഒടുവില്‍ ഇവരെ കണ്ടെത്തുന്നതിനായി ട്വിറ്ററിന്റെ സഹായം തേടിയിരിക്കുകയാണ് മാത്യു. ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഇവരെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നാണ് ഇദ്ദേഹം അഭ്യര്‍ഥിച്ചത്. മാത്യുവെടുത്ത ചിത്രം ഒരുലക്ഷത്തിലധികം തവണ ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞെങ്കിലും ഇനിയും ടാഫ്റ്റ് പോയിന്റിലെ കാമുകീകാമുകന്മാരെ കണ്ടെത്താനായിട്ടെല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.