വല്ലപ്പോഴും ഒന്ന് ചെന്ന് സഹായിക്കുന്നതല്ല ലണ്ടന്‍ സ്വദേശിയായ ഇയാളുടെ രീതി. ഇതൊരു സ്ഥിരം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ഫ്രെഡീ ബെക്കറ്റ് എന്ന മുപ്പത്തിയൊന്നുകാരന്‍.
തിരക്കുള്ള സമയങ്ങളില്‍ അത്യാവശ്യം സാധനം വാങ്ങാനായി ക്യൂവില്‍ (Standing in Line) നില്‍ക്കേണ്ടി വരുമ്പോള്‍ ദേഷ്യം തോന്നാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇത്തരം സമയലാഭം നോക്കുന്നവരെ സഹായിച്ച് പണമുണ്ടാക്കുകയാണ് 31കാരനായ ഒരു യുവാവ്. വല്ലപ്പോഴും ഒന്ന് ചെന്ന് സഹായിക്കുന്നതല്ല ലണ്ടന്‍ സ്വദേശിയായ ഇയാളുടെ രീതി. ഇതൊരു സ്ഥിരം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ഫ്രെഡീ ബെക്കറ്റ് (Freddie Beckitt) എന്ന മുപ്പത്തിയൊന്നുകാരന്‍. ദിവസവും 16000 രൂപയോളമാണ് ഇത്തരത്തില്‍ യുവാവ് ക്യൂവില്‍ നിന്ന് സമ്പാദിക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
തന്‍റെ സേവനം ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ക്യൂവില്‍ നിന്ന് സാധനം മേടിക്കുകയാണ് ജോലി. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ മിക്കയിടത്തും ക്യൂവില്‍ നിന്നാണ് ആളുകള്‍ സാധനം മേടിക്കുന്നത്. അങ്ങനെ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരുന്നതൊന്നും ഫ്രെഡീക്ക് പ്രശ്നമല്ല. ഗ്രോസറി സാധനങ്ങള്‍, മദ്യം, പച്ചക്കറികള്‍, ബേക്കറികള്‍ അങ്ങനെ എന്ത് സാധനം വാങ്ങാനും ക്യൂവില്‍ നില്‍ക്കാന്‍ ഫ്രെഡീ ഒരുക്കമാണ്. ഒരു മണിക്കൂറിന് 20 പൌണ്ട് ഏകദേശം 2000 രൂപയാണ് ഈ യുവാവിന്‍റെ ഫീസ്. സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല തിരിച്ചുനല്‍കാന്‍ വേണ്ടിയുള്ള ക്യൂവിലും ഫ്രെഡീയെ കാണാറുണ്ടെന്നാണ് ലണ്ടനിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
undefined
ഓരോ പരിപാടികളുടെ ടിക്കറ്റുകള്‍ക്കായി ക്യൂവില്‍ നില്‍ക്കുന്നതാണ് ക്യൂ ജോബില്‍ ക്ലേശകരവും അതുപോലെ ലാഭകരമെന്നുമാണ് ഫ്രെഡീ പ്രതികരിക്കുന്നത്. അറുപത് വയസോളം പ്രായം വരുമ്പ രണ്ട് ദമ്പതികള്‍ക്ക് വേണ്ടി എട്ട് മണിക്കൂറോളം ക്യൂ നിന്ന് ഒരു പ്രദര്‍ശനത്തിനുള്ള ടിക്കറ്റ് നേടിയതാണ് ഇതുവരെ കാത്തുനിന്നതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തുനില്‍പ്പെന്നാണ് ഈ യുവാവ് അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുടുംബങ്ങള്‍ മുതല്‍ യുവ തലമുറ അടക്കം ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറില്ലാത്ത നിരവധിപ്പേരാണ് ഫ്രെഡീക്ക് ക്ലയന്‍റുകളായി ഉള്ളത്.
'ബെവ്‌കോ ഔട്ട് ലെറ്റിൽ സാധാരണ കടകളെ പോലെ കയറാനാകണം', ക്യൂ സാഹചര്യം ഒഴിവാക്കണം; മാറ്റം വേണമെന്ന് കോടതി
ബെവ്‌കോ മദ്യഷോപ്പുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി. ബെവ്കോ ഔട്ട് ലെറ്റുകളിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു.
കൊച്ചിൻ ഡ്യൂട്ടി ഫ്രീയില്‍ ഇനി ക്യൂ നില്‍ക്കേണ്ട; സാധനങ്ങള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യാം
വിദേശത്തുനിന്നും കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉത്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്‍സൈറ്റായ cochindutyfree.com വഴി പ്രീ ഓർഡർ സംവിധാനത്തിലെത്തി പ്രൊഡക്ടുകൾ കണ്ട് തിരഞ്ഞെടുക്കാം. ഓഫറുകൾ, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം. ഡ്യൂട്ടി ഫ്രീയുടെ അറൈവൽ സ്റ്റോറിലാണ് നിലവിൽ പ്രീ ഓർഡർ സൗകര്യം ലഭ്യമാവുക. ഷോപ്പിൽ എത്തിയാൽ പ്രത്യേക കൗണ്ടറിൽ പണം നൽകി കസ്റ്റമർക്ക് ഓർഡർ ചെയ്‌ത പ്രൊഡക്ടുകൾ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാമെന്ന് മാത്രമല്ല, പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീ നൽകുന്നുണ്ട്.