സോഷ്യല്‍ മീഡിയയില്‍ താരമായി യോഗിയുടെ വെജിറ്റേറിയന്‍ വളര്‍ത്തുനായ കാലു

By Web Team  |  First Published Nov 26, 2019, 6:44 PM IST

കാലു പൂര്‍ണ സസ്യാഹാരിയാണ്. റൊട്ടിയും പനീറും പാലുമാണ് കഴിക്കുക. ക്ഷേത്രത്തില്‍നിന്നാണ് കാലുവിന് ഭക്ഷണം തയ്യാറാക്കുന്നത്.


ലക്നൗ: സോഷ്യല്‍ മീഡിയയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വളര്‍ത്തുനായ. ലെബ്രഡാര്‍ ഇനത്തില്‍പ്പെട്ട കറുത്ത നിറത്തിലുള്ള നായയുടെ പേര് കാലു എന്നാണ്. വളര്‍ത്തുനായയുമൊത്ത് യോഗി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിന് നാല് മാസം മുമ്പാണ് കാലുവിനെ ഗൊരഖ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. 

മുമ്പ് രാജബാബു എന്നൊരു നായയുണ്ടായിരുന്നു. അത് ചത്തത് യോഗിയില്‍ കടുത്ത ദു:ഖമുണ്ടാക്കിയെന്നും അതിന് ശേഷമാണ് കാലുവിനെ കൊണ്ടുവന്നതെന്നും ഗൊരഖ് ക്ഷേത്ര ഓഫിസ് ഇന്‍ചാര്‍ജ് ദ്വാരിക തിവാരി പറഞ്ഞു. ദില്ലി സ്വദേശിയായ വ്യക്തിയാണ് കാലുവിനെ സമ്മാനിച്ചത്. കാലു യോഗി ആദിത്യനാഥിന് ഭാഗ്യം കൊണ്ടുവന്നയാളാണ്. അവനെ ലഭിച്ച് നാല് മാസം തികയും മുമ്പേ മുഖ്യമന്ത്രിയായി. കാലുവിനെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനും യോഗി സമയം കണ്ടെത്താറുണ്ടെന്നും തിവാരി പറയുന്നു.

Latest Videos

കാലു പൂര്‍ണ സസ്യാഹാരിയാണ്. റൊട്ടിയും പനീറും പാലുമാണ് കഴിക്കുക. ക്ഷേത്രത്തില്‍നിന്നാണ് കാലുവിന് ഭക്ഷണം തയ്യാറാക്കുന്നത്. യോഗി ആദിത്യനാഥ് ഇല്ലാത്ത സമയങ്ങളില്‍ സഹായിയായ ഹിമാലയ ഗിരിയാണ് കാലുവിനെ പരിചരിക്കുന്നത്. അതിശൈത്യത്തില്‍നിന്ന് രക്ഷനേടാന്‍ കാലുവിന് പ്രത്യേക സൗകര്യമൊരുക്കിയെന്നും തിവാരി വ്യക്തമാക്കി. 

Pictures of Uttar Pradesh Chief Minister Yogi Adityanath with his pet Labrador named 'Kalu' have gone viral on social media. 'Kalu' was gifted to the CM by a temple devotee and was brought to Gorakhpur's Goraksh temple in December 2016. pic.twitter.com/IIUlvJrNBe

— Tv9 Gujarati (@tv9gujarati)
click me!