ബിക്കിനി ധരിച്ച് നിൽക്കുന്നവർക്കിടയിൽ സാരിയുടുത്ത് നടന്നുനീങ്ങുന്ന ഇന്ത്യൻ യുവതിയുടേതാണ് ഈ വൈറൽ വീഡിയോ.
ദില്ലി : ലോകത്തെവിടെയായാലും സ്വന്തം രാജ്യത്തെയാണ് നാം എപ്പോഴും പ്രതിനിധീകരിക്കുന്നത്. ഭാഷയിൽ, വേഷത്തിൽ, ആഹാരത്തിൽ എല്ലാം അത് പ്രതിഫലിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രസകരമായ വീഡിയോ ഇതിന് ഉദാഹരണമാണ്. ബിക്കിനി ധരിച്ച് നിൽക്കുന്നവർക്കിടയിൽ സാരിയുടുത്ത് നടന്നുനീങ്ങുന്ന ഇന്ത്യൻ യുവതിയുടേതാണ് ഈ വൈറൽ വീഡിയോ.
ഉത്തരേന്ത്യൻ രീതിയിലാണ് ഇവർ സാരി ചുറ്റിയിരിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള ഒരു ബീച്ചിൽ നിന്ന് പകർത്തിയതാണ് ഈ വീഡിയോ. ബീച്ചിലൂടെ ബിക്കിനി ധരിച്ച് നടന്നുനീങ്ങുന്ന വിദേശ വനിതകൾക്കിടയിലൂടെ നടക്കുന്ന സാരിയുടുത്ത സ്ത്രീ ആളുകൾക്ക് കൗതുകമായി. ആ ബീച്ചിൽ സാരിയുടുത്ത് ഈ സ്ത്രീ മാത്രമേ ഉള്ളൂ എന്നതിനാൽ ബീച്ചിലുള്ളവരും കൗതുകത്തോടെയാണ് ഇവരെ നോക്കുന്നത്.
undefined
ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി പേരാണ് സ്ത്രീയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏത് രാജ്യത്ത് പോയാലും സ്വന്തം രാജ്യത്തിന്റെ സംസ്കാരം ചേർത്ത് പിടിക്കുന്നുവല്ലോ എന്നാണ് മിക്കവരുടെയും കമന്റുകൾ. നേരത്തേ ബ്രിട്ടനിലെ റോയൽ അസ്കോട്ട് റേസ് മീറ്റിംഗിൽ സാരിയുടുത്തെത്തിയ ഇന്ത്യൻ ഡോക്ടർമാരും ബാങ്കർമാരും കൗതുകമായിരുന്നു.
अरे काकी कहां पहुंच गई 😂😂 pic.twitter.com/tQkIsGRuWD
— Rishika gurjar (@Rishikagurjjar)ജപ്പാനിലെ ബീച്ചില്‍ നീന്തല്‍ക്കാര്‍ക്ക് നേരെ ഡോള്‍ഫിന്‍ ആക്രമണം
പൊതുവേ ശാന്തശീലരായ മനുഷ്യനുമായി ഏറെ അടുപ്പം കാണിക്കുന്ന കടല്‍ ജീവികളെന്നാണ് ഡോള്‍ഫിനുകള്‍ അറിയപ്പെടുന്നത്. കടലില്‍ വച്ച് സംഭവിച്ച പല അപകടങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തിയ ഡോള്‍ഫിനുകളുടെ കഥകള്‍ ലോകമെങ്ങും നിരവധിയുണ്ട്. എന്നാല്‍, അടുത്തകാലത്തായി ഡോള്‍ഫിനുകള്‍ മനുഷ്യനെ ആക്രമിച്ച് തുടങ്ങിയെന്ന വാര്‍ത്തകളും പുറത്ത് വരുന്നു. 2013 ല്‍ അയര്‍ലന്‍റിലാണ് മനുഷ്യന് നേരെ ഡോള്‍ഫിന്‍ ആക്രമണം നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അന്ന് ഒരു ഡോള്‍ഫിന്‍ പത്ത് ദിവസം തുടര്‍ച്ചയായി അയര്‍ലന്‍റിന്‍റെ തീരത്ത് ആക്രമണം നടത്തി. ഈ തുടരാക്രമണത്തില്‍ രണ്ട് സ്ത്രികള്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളുടെ വാരിയെല്ലിന് ഒടിവ് സംഭവിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷം ജപ്പാനില്‍ നിന്നാണ് ഡോള്‍ഫിനുകളുടെ തുടരാക്രമണം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അത്ര നിഷ്ക്കളങ്കരല്ല ഡോള്‍ഫിനുകള്‍; ചിത്രങ്ങൾ കാണാം...