വിമാനത്തിനുള്ളില്‍ ഭയങ്കര ചൂടാണെന്ന് പരാതിപ്പെട്ട യുവതി, വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം എമര്‍ജെന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറിയുകയായിരുന്നു.
കീവ്: കടുത്ത ചൂടില്‍നിന്ന് ആശ്വാസം നേടാന്‍ വിമാനത്തിന്റെ ചിറകില്‍ കയറിയ യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിമാനത്തിനുള്ളില്‍ ഭയങ്കര ചൂടാണെന്ന് പരാതിപ്പെട്ട യുവതി, വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം എമര്‍ജെന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറുകയായിരുന്നു. ഉക്രെയിനിലെ കീവിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ യുവതി തുര്‍ക്കിയില്‍ നിന്നാണ് ഉക്രെയിനിലെത്തിയത്. കുറച്ച് ശുദ്ധവായു ശ്വസിക്കാനാണ് വിമാനത്തിന്റെ ചിറകില്‍ കയറിയതെന്ന് വിശദീകരിച്ചു.
വിമാനം ലാന്‍ഡ് ചെയ്ത് മിക്ക യാത്രക്കാരും പുറത്തിറങ്ങിയിരുന്നു. പിന്നിലായിരുന്ന യുവതി എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറുകയായിരുന്നു-സഹയാത്രികന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയെ വിമാനയാത്രയില്‍ കരിമ്പട്ടികയില് പെടുത്തിയെന്ന് ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു. യുവതി ചിറകില്‍ കയറുമ്പോള്‍ അവരുടെ രണ്ട് കുട്ടികള്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബോറിസ്പില്‍ ഇന്റനാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരും സംഭവം സ്ഥിരീകരിച്ചു.
undefined
വ്യോമയാത്ര സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് യുവതിയെ കരിമ്പട്ടികയില് പെടുത്തിയതെന്നും അധികൃതര്‍ വിശദീകരിച്ചു. യുവതിയോട് പിഴയടക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ ദൃശ്യം