'പുട്ട് നല്ലത്, പഴവും നല്ലത്...; സഭകളുടെ ആരാധനാഗീതങ്ങളുടെ രീതിയിലുള്ള പാട്ട് വൈറല്‍

By Web Team  |  First Published Aug 16, 2021, 8:11 PM IST

നിരവധിയാളുകള്‍ പാട്ടിനെ പുകഴ്ത്തി രംഗത്തെത്തി. നിരവധിയാളുകള്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു.
 


പുട്ടും പഴവും ചേര്‍ത്തൊരു പാട്ട് ക്രിസ്തീയ സഭകളുടെ ആരാധനാഗീതങ്ങളുടെ രീതിയില്‍ പാടിയാല്‍ എങ്ങനെയുണ്ടാകും. സംഭവം രസകരമായിരിക്കുമെന്ന് ഈ സ്ത്രീയുടെ പാട്ട് കേട്ടാല്‍ ബോധ്യമാകും. ഫേസ്ബുക്കിലാണ് ഒരു സ്ത്രീ പാടിയ പാട്ട് വൈറലായിരിക്കുന്നത്. ''പുട്ട് നല്ലത്, പഴവും നല്ലത്. പുട്ടും പഴവും കൂട്ടിയിളക്കിയാല്‍ തിന്നാന്‍ നല്ലത്'' എന്ന വരികള്‍ മാര്‍ത്തോമ, യാക്കോബായ,  കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, യാക്കോബായ, സിഎസ്‌ഐ, സിഐഎസ്-സിഎംസ്, പെന്തക്കോസ്ത് തുടങ്ങിയ സഭകളുടെ ആരാധനാ ഗീതങ്ങളുടെ ഈണത്തിലാക്കിയാണ് പാടിയിരിക്കുന്നത്. നിരവധിയാളുകള്‍ പാട്ടിനെ പുകഴ്ത്തി രംഗത്തെത്തി. നിരവധിയാളുകള്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു. 

പാട്ട് കേള്‍ക്കാം 

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!