അമിത വേഗത്തിലെത്തിയ കാറിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് വനിതാ പൊലീസ്

By Web Team  |  First Published Feb 9, 2022, 12:59 PM IST

എന്നാൽ അമിത വേഗത്തിലെത്തിയ കാർ പൊലീസ് ഓഫീസറുടെ മേൽ ഇടിച്ചു. അപ്പോഴേക്കും ആളുകൾ ഓടിക്കൂടി.


മെറിലാന്റ്: അമിതവേഗത്തിൽ പാഞ്ഞുവന്ന കാറിന് മുന്നിൽ നിന്ന് അതിസാഹസികമായി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് വനിതാ പൊലീസ് ഓഫീസർ (Woman Police Officer). അമേരിക്കയിലെ മെറിലാന്റിൽ (Maryland) ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. പെൺകുട്ടി സീബ്രാ ക്രോസിംഗിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ചീറിപ്പാഞ്ഞെത്തിയത്. 

ഉടൻ തന്നെ ട്രാഫിക്കിലുണ്ടായിരുന്ന പൊലീസ് ഓഫീസർ പെട്ടന്ന് കുട്ടിയെ പിടിച്ച് മാറ്റുകയായിരുന്നു. എന്നാൽ അമിത വേഗത്തിലെത്തിയ കാർ പൊലീസ് ഓഫീസറുടെ മേൽ ഇടിച്ചു. അപ്പോഴേക്കും ആളുകൾ ഓടിക്കൂടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് സെസിൽ കൺട്രി എക്‌സിക്യൂട്ടീവ് ഡാനിയേൽ ഹോൺബെർഗർ ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

Latest Videos

നോർത്ത് ഈസ്റ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ആനെറ്റ് ഗുഡ്‌ ഇയർ എന്ന പൊലീസ് ഓഫീസറാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 14 വർഷത്തിലേറെയായി ആനെറ്റ് ക്രോസിംഗ് ഗാർഡായി ജോലി ചെയ്ത് വരികയാണ് ഗുഡ് ഇയർ. 

Cpl. Annette Goodyear of ’s Police Department here in Maryland is rightfully being hailed as a hero after saving this child from being hit by an oncoming car. pic.twitter.com/tLCPQ5uocu

— Wes Moore for Maryland Governor (@iamwesmoore)
click me!