മുംബൈ: ബസിനുള്ളിലെ ടിക് ടോക് ഡാന്‍സിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വനിതാ ഡ്രൈവര്‍ക്ക് ജോലി നഷ്ടമായി. നവിമുംബൈ മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറായ യോഗിതയ്ക്കാണ് മോഹിച്ചു കിട്ടിയ ജോലി നഷ്ടപ്പെട്ടത്.
ബസിനുള്ളില്‍ യോഗിത ഡാന്‍സ് ചെയ്തതിന്‍റെ വീഡിയോ സുഹൃത്തായ പ്രീതി ഗവായ് ആണ് ടിക് ടോക്കില്‍ പങ്കുവെച്ചത്. വനിതകള്‍ക്ക് വേണ്ടി വനിതകള്‍ തന്നെ ഓടിക്കുന്ന തേജസ്വിനി ബസിന്‍റെ ഡ്രൈവറാണ് യോഗിത. ജോലിക്കിടയിലെ വിശ്രമസമയത്ത് ഘണ്‍സോലി ഡിപ്പോയിലാണ് യോഗിത മറാത്തി നാടോടിപ്പാട്ടുപാടി നൃത്തം ചെയ്തത്.
undefined
Read More: മുകളിലേക്കൊഴുകുന്ന വെള്ളച്ചാട്ടമോ? അവിശ്വസനീയം; വീഡിയോ കാണാം
ഓട്ടോറിക്ഷ ഡ്രൈവറായ സുഹൃത്ത് പ്രീത ഡാന്‍സ് ചിത്രീകരിച്ചപ്പോള്‍ താന്‍ യൂണിഫോമിലാണെന്നും വീഡിയോ ഷൂട്ട് ചെയ്യതരുതെന്നും പറഞ്ഞ് വിലക്കിയതായി യോഗിത പറഞ്ഞു. സുഹൃത്ത് ഈ വീഡിയോ ടിക് ടോക്കിലിടുമെന്ന് കരുതിയില്ലെന്നും നിരപരാധിയാണെന്ന് യാചിച്ചിട്ടും അധികൃതര്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും യോഗിത കൂട്ടിച്ചേര്‍ത്തു. ഡ്യൂട്ടി സമയത്ത് യൂണിഫോമില്‍ ഡാന്‍സ് ചെയ്തത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് നവിമുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ അണ്ണാ സാഹെബ് മിസാല്‍ പറഞ്ഞു.