അലഞ്ഞ് തിരിയുന്ന പൂച്ചകള്‍ അയല്‍വാസികള്‍ക്ക് വലിയ രീതിയില്‍ ശല്യമായതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസ് എടുത്തത്
പെനിസിൽവാനിയ: 14 പൂച്ചകളെ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ്. അലഞ്ഞ് തിരിയുന്ന പൂച്ചകള്‍ അയല്‍വാസികള്‍ക്ക് വലിയ രീതിയില്‍ ശല്യമായതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസ് എടുത്തത്. അമേരിക്കയിലെ പെനിസില്‍വാനിയയിലെ ബീവര്‍ കൌണ്ടിയിലാണ് സംഭവം. വ്യാഴാഴ്ചയാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ബീവര്‍ കൌണ്ടി സൊസൈറ്റി അലഞ്ഞ് തിരിയുന്ന 14 പൂച്ചകളെ പിടിച്ചത്.
പൂച്ചകളുമായി ഈ പ്രദേശത്ത് താമസിച്ചിരുന്ന യുവതി മറ്റൊരിടത്തേക്ക് അടുത്തയിടെയാണ് താമസം മാറിയത്. എന്നാല്‍ പൂച്ചകളെ ഒപ്പം കൊണ്ടുപോകാതെയാണ് ഇവര്‍ വീടുമാറിയത്. ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്ക് എത്തി പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു യുവതി ചെയ്തിരുന്നത്. എന്നാല്‍ പൂച്ചകള്‍ അയല്‍വാസികളുടെ വീടുകളിലേക്ക് എത്താനും ഭക്ഷണ സാധനങ്ങളും മറ്റും നശിപ്പിക്കുന്നത് സാധാരണമായി. ഇതോടെയാണ് നാട്ടുകാര്‍ പരാതിയുമായി എത്തിയത്.
undefined
യുവതിയെ അയല്‍ക്കാര്‍ ബന്ധപ്പെട്ട് പൂച്ചകളെ ഏല്‍പ്പിക്കാനും ദത്ത് നല്‍കാനുമുള്ള നിര്‍ദേശം നല്‍കിയെങ്കിലും ഇവര്‍ അത് കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല. യുവതിയുടെ വീട്ടിലെത്തി മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിപ്പിച്ച് മടങ്ങിയെങ്കിലും ഇതിനോടും യുവതി പ്രതികരിക്കാതെ വരികയായിരുന്നു. ഇതോടെയാണ് യുവതിക്കായി വാറന്റെ പുറത്തിറക്കിയിരിക്കുന്നത്.
മറ്റൊരു സംഭവത്തില്‍ മൈക്രോ ചിപ്പ് സഹായത്തോടെ മൂന്ന് വര്‍ഷം മുന്‍പ് കാണാതായ പൂച്ചയെ വീട്ടുകാര്‍ കണ്ടെത്തിയിരുന്നു. കാനസാ സിറ്റിയിലെ വീട്ടില്‍ നിന്ന് 1077കിലോമീറ്റർ അകലെ നിന്നാണ് പൂച്ചയെ മൂന്ന് വര്‍ഷത്തിന് ശേഷം കണ്ടെത്തിയത്. സരിന്‍ എന്ന പെണ്‍ പൂച്ചയില്‍ വീട്ടുകാര്‍ ഘടിപ്പിച്ച മൈക്രോചിപ്പാണ് കൂടിക്കാഴ്ചയില്‍ നിര്‍ണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം