'അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നാല്‍'..ടിക് ടോക്ക് വെളിപ്പെടുത്തലുകളുമായി വഫാ ഫിറോസ്

By Web Team  |  First Published Oct 1, 2019, 1:00 PM IST

 'ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ മാറിയത്. ഇത്രയും  വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല. ചെറുപ്പം മുതല്‍ അറിയാവുന്ന ആളാണ്. എന്നിട്ടും ഈ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു.


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായ വഫാ ഫിറോസ് പുതിയ വിശദീകരണങ്ങളുമായി ടിക്ടോക്കില്‍. ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സഞ്ചരിച്ച വാഹനമിടിച്ചാണ് ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവത്തിനു പിന്നാലെ വഫയില്‍ നിന്നും വിവാഹ മോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 

Latest Videos

undefined

ഇപ്പോള്‍ ടിക് ടോക് വീഡിയോകളിലൂടെ ഇതിനെല്ലാം മറുപടി പറയുകയാണ് വഫ. ഭര്‍ത്താവ് ഫിറോസിന്റെ വാദങ്ങളെ തള്ളിയാണ് വഫ രംഗത്തെത്തിയിരിക്കുന്നത്. വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വഫ വിഡിയോയില്‍ പറയുന്നു.

 'ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ മാറിയത്. ഇത്രയും  വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല. ചെറുപ്പം മുതല്‍ അറിയാവുന്ന ആളാണ്. എന്നിട്ടും ഈ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു. അദ്ദേഹം അതില്‍ പറയുന്ന വാദങ്ങളെല്ലാം തെറ്റാണ്. ഞാന്‍ മദ്യപിക്കില്ല, ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ല. എനിക്ക്  16 വയസുള്ള മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ്.

അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാല്‍ അതിന് മോശപ്പെട്ട ഒരു അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?. എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്‌സിഡന്റായി പോയി..' വഫ വിഡിയോയില്‍ പറയുന്നു.

 

click me!