മഹാബലേശ്വറിലെ തെരുവിൽ നിന്നാണ് ഇവർ പാടുന്നത്. രണ്ട് വരി മാത്രമേയൂള്ളുവെങ്കിലും അതിമനോഹരമായിട്ടാണ് ഇവരുടെ പാട്ട്.
ദില്ലി: സമൂഹമാധ്യമങ്ങൾ പ്രതിഭാധനരായ നിരവധി ഗായകർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഇടം ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച വീഡിയോകളിലൂടെ നിരവധി പേർ പ്രശസ്തരായിട്ടുമുണ്ട്. ഇവരിൽ തെരുവ് ഗായകരും ഉണ്ടായിരുന്നു. ഒറ്റപ്പാട്ടു കൊണ്ടാണ് റാണു മൊണ്ഡൽ എന്ന ഗായിക പ്രശസ്തിയിലേക്ക് ഉയർന്നത്. ലതാ മങ്കേഷ്കറുടെ ഏക് പ്യാർ കാ നഗ്മ ഹായ് എന്ന പാട്ടിലൂടെയാണ് റാണു താരമായത്. ഇപ്പോഴിതാ ലതാ മങ്കേഷ്‌കറിന്റെ പ്രശസ്തമായ 'സുനോ സജ്‌ന പാപിഹേ നേ' എന്ന ഗാനം ഒരു സ്ത്രീ പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സയ്യിദ് സൽമാൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് നവംബർ 15 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാബലേശ്വറിലെ തെരുവിൽ നിന്നാണ് ഇവർ പാടുന്നത്. രണ്ട് വരി മാത്രമേയൂള്ളുവെങ്കിലും അതിമനോഹരമായിട്ടാണ് ഇവരുടെ പാട്ട്. 1966 ൽ പുറത്തിറങ്ങിയ ആയേ ദിൻ എന്ന സിനിമയിലെ പാട്ടാണിത്. എട്ട് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. മനോഹരം എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതികരണം. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.
undefined
ഇത്രയും ചെയ്താല്‍ മതി ബസ് ടിക്കറ്റ് ഫ്രീ;വീഡിയോ കണ്ടുനോക്കൂ...
വീഡിയോ കാണാം