'പൂങ്കുയിലേ.. പൂങ്കുയിലേ എത്തറ നാളാനാ കാത്തിരുപ്പേൻ', ഹാപ്പി ഹാപ്പി ബത്തേരിയിലെ വൈറൽ പാട്ടും ഉദ്ഘാടനവും

By Web Team  |  First Published Dec 5, 2023, 2:31 PM IST

കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ നവീകരിച്ച കാര്യാലയം നിയമസഭാ സ്പീക്കര്‍ എൻ ഷംസീര്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.


കൽപ്പറ്റ: സുൽത്താൻ ബത്തേരി നഗരസഭയുടെ പുതിയ കോൺഫറൻസ് ഹാൾ എങ്ങനെ ഉത്ഘാടനം ചെയ്യണം എന്നൊരു ചർച്ച. പാട്ടുപാടി തുടങ്ങാം എന്നായി തീരുമാനം. 18 ആം ഡിവിഷൻ കൗണ്സിലർ  ഹേമയുടെ മകൾ  അമൃത പാട്ടുപാടുന്നു. ഭരണ പ്രതിപക്ഷ വിത്യാസം ഇല്ലാതെ എല്ലാവരും ഏറ്റുപ്പാടി. ആ പാട്ടങ്ങ വൈറൽ ആവുകയും ചെയ്തു.

ഓഫീസ് നവീകരണത്തിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭയില്‍ ഒരുക്കിയ കോൺഫറൻസ് ഹാളിലെ ഇരിപ്പിടത്തില്‍ എല്ലാവരും പാട്ടുമായി ഒത്തുചേരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ നവീകരിച്ച കാര്യാലയം നിയമസഭാ സ്പീക്കര്‍ എൻ ഷംസീര്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. നഗരസഭയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ ഡയറക്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 

Latest Videos

undefined

നേരത്തെ പല തവണയായി ഏറെ നിരവധി പദ്ധതികളുമായി സുൽത്താൻ ബത്തേരി നഗരസഭ ശ്രദ്ധ നേടിയിരുന്നു. ഇവിടെ നടക്കുന്ന എല്ലാ പദ്ധതികൾക്കും ഹാപ്പി ഹാപ്പി ബത്തേരി എന്ന പേരാണ് നഗരസഭ നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി തുടങ്ങി നിരവധി പദ്ധതികൾ സിപിഎം ഭരിക്കുന്ന നഗരസഭ നടപ്പിലാക്കി വിജയിപ്പിച്ചിട്ടുണ്ട്. 

പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനത്തോടൊപ്പം ജനകീയമായ മറ്റൊരു പദ്ധതിക്ക് കൂടി നഗരസഭ തുടക്കം കുറിച്ചിട്ടുണ്ട്. നഗരസഭയിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് കുടുംബശ്രീ കഫെ ഒരുക്കി. പ്ലാൻ ഫണ്ടിൽ നിന്ന് 5.60 ലക്ഷം ചെലവഴിച്ചാണ് കഫെ നിര്‍മിച്ചത്. ഇവിടെയെത്തുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ചായയും ലഘുഭക്ഷണവും സൗജന്യമായി ലഭിക്കു. കുടുംബശ്രീയിൽ പരിശീലനം ലഭിച്ചവരാണ്  കഫെയുടെ നടത്തിപ്പ്. 

മിഗ്ജൗമ് ചുഴലിക്കാറ്റ്: കടലിന് നടുവില്‍ പെട്ടത് പോലെ ചെന്നൈ നഗരം; വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!