'വേറെന്ത് വേണം?' ആശീർവാദം ഏറ്റുവാങ്ങി, ഫോട്ടോ പങ്കിട്ട് കളക്ടർ കൃഷ്ണതേജ; കയ്യടിച്ച് സോഷ്യൽ മീഡിയ, വൈറൽ

By Web Team  |  First Published Nov 8, 2022, 12:21 PM IST

 ഓഫീസിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തെ അനു​ഗ്രഹിക്കുന്നതായി ഫോട്ടോയിൽ കാണാം. കസേരയിലിരുന്ന്, തലയൽപം കുനിച്ച് ചെറുചിരിയോടെ അവരുടെ ആശീർവാദം ഏറ്റുവാങ്ങുകയാണ് കളക്ടർ.


ആലപ്പുഴ: സമൂഹമാധ്യമങ്ങളിലെ സുപരിചിത മുഖമാണ് കളക്ടർ കൃഷ്ണ തേജ ഐഎഎസ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ അന്നുമുതൽ ജനങ്ങൾക്കിടയിൽ അദ്ദേഹം സുപരിചിതനായി മാറി. പിന്നീട് തന്റെ പഠനത്തെക്കുറിച്ചും വിദ്യാഭ്യാസ കാലത്തെക്കുറിച്ചും വിവരിച്ചു കൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടതും സന്തോഷമറിയിച്ചതും. 

What else u need 😊😊 pic.twitter.com/c0rjYUoHAk

— Krishna Teja IAS (@mvrkteja)

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഓഫീസിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തെ അനു​ഗ്രഹിക്കുന്നതായി ഫോട്ടോയിൽ കാണാം. കസേരയിലിരുന്ന്, തലയൽപം കുനിച്ച് ചെറുചിരിയോടെ അവരുടെ ആശീർവാദം ഏറ്റുവാങ്ങുകയാണ് കളക്ടർ. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് 8700 ലൈക്കുകളും 250 ലധികം റിട്വീറ്റുകളുമാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. കളക്ടറുടെ സുമനസ്സിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരുടെയും പ്രതികരണം. വേറെന്ത് വേണം? എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അയാംഫോർആലപ്പി എന്ന്  ഹാഷ്ടാ​ഗും ചേർത്തിട്ടുണ്ട്.

Latest Videos

undefined

'ഇനി കപ്പലണ്ടി വില്‍ക്കേണ്ട' ; വിനിഷയുടെ പഠന ചിലവ് ഏറ്റെടുത്ത് കളക്ടര്‍ കൃഷ്ണ തേജ, ലൈഫ് പദ്ധതിയില്‍ വീടും

ജോലി ചെയ്ത് പഠിച്ചു; 3 തവണ ഐഎഎസ് തോറ്റു, പോരായ്മകളെ തോൽപിച്ച് 66ാം റാങ്ക്; ജീവിതം പറഞ്ഞ് കളക്ടർ കൃഷ്ണതേജ


 

click me!