ഒടുവിൽ യാത്രക്കാരോട് ഇറങ്ങാൻ പൊലീസുകാർ ആവശ്യപ്പെട്ടപ്പോൾ, രണ്ട് ഡസനിലധികം ആളുകളാണ് ഓട്ടോയിൽ നിന്നിറങ്ങിയത്. ഓട്ടോ പിടിച്ചെടുത്തിട്ടുണ്ട്.
ലഖ്നൗ: ഒരു ഓട്ടോയിൽ യാത്ര ചെയ്ത 27പേരുടെ വീഡിയോ വൈറലാകുന്നു. അമിതമായി ആളെ കൊണ്ടുവരുന്നത് കണ്ട പൊലീസുകാരൻ ഓട്ടോ നിർത്തിച്ച ശേഷം യാത്രക്കാരെ ഓരോന്നായി എണ്ണുന്ന വീഡിയോയാണ് വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ആറ് പേർ യാത്ര ചെയ്യാവുന്ന ഓട്ടോയിൽ സ്ത്രീകളും കുട്ടികളുമടക്കം 27 പേരാണ് കയറിയത്. പുറമെ ഡ്രൈവറും, വഴിയാത്രക്കാരനാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
In this auto rickshaw of , 27 people including the driver had gone to offer prayers for .
One by one the police counted twenty-seven people including children and brought them down. pic.twitter.com/CfjPotBsJ0
undefined
ഫത്തേപൂരിലെ ബിന്ദ്കി കോട്വാലിക്ക് സമീപം ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ് ഓട്ടോ പരിശോധനക്കായി നിർത്തിച്ചത്. കൈകാട്ടിയിട്ടും നിർത്താതെ പോയവാഹനം പൊലീസ് പിന്തുടർന്ന് പിടികൂടി. ഒടുവിൽ യാത്രക്കാരോട് ഇറങ്ങാൻ പൊലീസുകാർ ആവശ്യപ്പെട്ടപ്പോൾ, രണ്ട് ഡസനിലധികം ആളുകളാണ് ഓട്ടോയിൽ നിന്നിറങ്ങിയത്. ഓട്ടോ പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് മാസം മുമ്പ്, മേൽക്കൂരയിൽ പൂന്തോട്ടമുള്ള ഒരു ഓട്ടോറിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.