വ്യാജ വിവരങ്ങൾക്കെതിരെയുള്ള നത ഹുസൈന്റെ അശ്രാന്ത പരിശ്രമത്തെ സ്വീഡൻ ആസ്ഥാനമായുള്ള ക്ലിനിക്കൽ ന്യൂറോ സയന്റിസ്റ്റും ഗവേഷകരും പ്രശംസിച്ചിട്ടുണ്ട്. നിതയുടെ പോസ്റ്റ് യുഎന്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലൂടെ പങ്കുവച്ചതാണ് ഈ ഗവേഷകയ്ക്ക് ആഗോള അംഗീകാരമാകുന്നത്.
കോഴിക്കോട്: കൊറോണ വൈറസ് എന്ന മാഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ഒരു ഭാഗത്ത് കൊവിഡിനെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് നിരവധി തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൊവിഡ് വ്യാജ വാർത്തകൾക്കെതിരെ പോരാടുകയാണ് മലയാളിയായ ഗവേഷക ഡോ. നത ഹുസൈൻ.
തെറ്റായ വിവരങ്ങൾക്കെതിരായ പോരാട്ടത്തിന് യുഎന്നിന്‍റെ അംഗീകാരവും നത ഹുസൈനെ തേടി എത്തി. കൊവിഡിനെതിരായ തെറ്റായ വിവരത്തിനെതിരെ വിക്കീപിഡിയ പോലുള്ള ഒരു സ്വതന്ത്ര്യ വിവരശേഖരണ പ്ലാറ്റ്ഫോമിലാണ് നത ഹുസൈൻ ഡിജിറ്റൽ യുദ്ധം നടത്തുന്നത്. വ്യാജ വിവരങ്ങൾക്കെതിരെയുള്ള നത ഹുസൈന്റെ അശ്രാന്ത പരിശ്രമത്തെ സ്വീഡൻ ആസ്ഥാനമായുള്ള ക്ലിനിക്കൽ ന്യൂറോ സയന്റിസ്റ്റും ഗവേഷകരും പ്രശംസിച്ചിട്ടുണ്ട്. നിതയുടെ പോസ്റ്റ് യുഎന്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലൂടെ പങ്കുവച്ചതാണ് ഈ ഗവേഷകയ്ക്ക് ആഗോള അംഗീകാരമാകുന്നത്.
undefined
കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും അതിൽ കൂടുതലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണെന്നും നത ഹുസൈൻ പറയുന്നു."വെളുത്തുള്ളി, ഇഞ്ചി, വിറ്റാമിൻ സി, സിട്രസ് പഴങ്ങൾ എന്നിവ കഴിച്ചാൽ രോഗം തടയാൻ കഴിയുമെന്നായിരുന്നു അത്തരം തെറ്റായ വിവരങ്ങൾ. കൊറോണ വൈറസ് ഉയർന്ന താപനിലയിൽ നിലനിൽക്കില്ല എന്നതാണ് മറ്റൊന്ന്. ഇത്തരം കെട്ടുകഥകൾ ഇല്ലാതാക്കാൻ ഞാൻ വിക്കിപീഡിയയിലെ കൊവിഡിനെ കുറിച്ച് 30 ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 'കൊവിഡ് 19നെതിരെയുള്ള തെളിയിക്കപ്പെടാത്ത രീതികളുടെ പട്ടിക'എന്നാണ് ലേഖനങ്ങളിലൊന്നിന്റെ പേര്"നത ഹുസൈൻ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ നിരോധിച്ച ഗ്രൂപ്പുകളിൽ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പിലെ ഗ്രൂപ്പുകൾ തെറ്റായ വിവരങ്ങളുടെ പ്രധാന വാഹകരാണെന്നും നത അഭിപ്രായപ്പെടുന്നു. കേരളത്തിൽ ധാരാളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുന്നമംഗലം സ്വദേശിയായ നത ഹുസൈൻ അടുത്തിടെ സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ ന്യൂറോ സയൻസിൽ പിഎച്ച്ഡി പൂർത്തിയാക്കി.
Millions of people rely on for information.
Hear from Clinical Neuroscientist Dr on what it's like updating Wiki pages on .https://t.co/9cNARGlEUN pic.twitter.com/Dm2ZlyuFfh