14000 അടി ഉയരത്തിൽ നിന്ന് വിമാനങ്ങൾ കൈമാറാൻ പൈലറ്റുമാരുടെ ശ്രമം- നെഞ്ചിടിക്കും വീഡിയോ

By Web Team  |  First Published Apr 26, 2022, 10:15 PM IST

എയ്കിൻസും ഫാറിംഗ്ടണും സ്വന്തം വിമാനം 14,000 അടി വരെ ഉയർത്തി. പിന്നീട് വിമാനങ്ങളെ ഒരേ സമയം ലംബാവസ്ഥയിലാക്കി. തുടർന്ന് ഇരുവരും വിമാനത്തിൽ നിന്ന് താഴേക്ക് ചാടി.


കാഴ്ചക്കാരെ മുൾമുനയിലാക്കി 14000 അടി ഉയരത്തിൽ നിന്ന് വിമാനങ്ങൾ വെച്ചുമാറാൻ ആകാശച്ചാട്ടക്കാരുടെ (സ്കൈ ഡൈവേഴ്സിന്റെ) ശ്രമം. ലൂക്ക് എയ്‌കിൻസും ആൻഡി ഫാറിംഗ്ടണും കഴിഞ്ഞ ദിവസമാണ് ഭൗതിക ശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന സാഹസികതക്ക് തുടക്കമിട്ടത്.  എയ്കിൻസും ഫാറിംഗ്ടണും സ്വന്തം വിമാനം 14,000 അടി വരെ ഉയർത്തി. പിന്നീട് വിമാനങ്ങളെ ഒരേ സമയം ലംബാവസ്ഥയിലാക്കി. തുടർന്ന് ഇരുവരും വിമാനത്തിൽ നിന്ന് താഴേക്ക് ചാടി. കൂടെ വിമാനവും ഇവരോടൊപ്പം താഴേക്ക് പതിച്ചു.  പരസ്പരം വിമാനങ്ങൾ കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യം.

എയ്കിൻസ് മാത്രമാണ് ശ്രമത്തിൽ വിജയിച്ചത്. ഫാറിം​ഗ്ടണിന്റെ വിമാനത്തിൽ എയ്കിൻസ് വിജയകരമായി ലാൻഡ് ചെയ്തു. എന്നാൽ ഫാറിംഗ്ടണിന് ബാലൻസ് നിലനിർത്താനായില്ല. ഒടിടി പ്ലാറ്റ്‌ഫോമായ ഹുലുവിലാണ് വിമാനച്ചാട്ടം തത്സമയം സ്ട്രീം ചെയ്തത്. എയ്കിൻസും ഫാറിംഗ്ടണും കസിൻ സഹോദരങ്ങളാണ്. അരിസോണക്ക് മുകളിൽ 14,000 അടി ഉയരത്തിൽ  സെസ്ന 182 സിംഗിൾ സീറ്റ് വിമാനങ്ങളിലായിരുന്നു ഇരുവരുടെയും സാഹസികത.  2016 ൽ പാരച്യൂട്ട് ഇല്ലാതെ ആദ്യമായി സ്കൈഡൈവ് നടത്തിയ അതേ പൈലറ്റ് കൂടിയാണ് എയ്കിൻസ്. 

Latest Videos

undefined

വീഡിയോ കാണാം

 

click me!