ക്വാറന്‍റൈനില്‍ കഴിയുന്നവരോട് ലൈംഗിക ബന്ധം പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഡോക്ടര്‍; വിമര്‍ശനം

By Web Team  |  First Published Mar 19, 2020, 9:50 AM IST

സമാന്തര ആരോഗ്യപരിപാലന രീതികള്‍ പിന്തുടരുന്നയാളാണ് ഡോ. മെഹ്മെറ്റ് ഓസ്. രാജ്യാന്തരതലത്തില്‍ ലോകാരോഗ്യ സംഘടനയും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കുമ്പോള്‍ മെഹ്മെറ്റിന്‍റെ നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.


കൊവിഡ് 19 ഭീതിയില്‍ സാമൂഹിക അകലം പാലിക്കുകയെന്ന നിര്‍ദേശം പാലിക്കാന്‍ നിര്‍ദേശം നല്‍കുമ്പോള്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരോട് ലൈംഗികബന്ധം പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഡോക്ടര്‍. ടിവി ഷോകളിലൂടെ ശ്രദ്ധേയനായ അമേരിക്കക്കാരനായ ഡോ മെഹ്മെറ്റ് ഓസിന്‍റേതാണ് വിചിത്ര നിര്‍ദേശം. വീടുകളില്‍ അടച്ച നിലയില്‍ കഴിയേണ്ടി വരുന്ന ആളുകള്‍ സമ്മര്‍ദ്ദം കുറക്കാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് മെഹ്മെറ്റ് ഓസ് പറയുന്നത്. ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. മെഹ്മെറ്റ് ഓസ്.

കൊവിഡ് 19: ഒരു വര്‍ഷം സെക്സ് പാടില്ല, പകരം ഓം നമഃശിവായ; നിര്‍ദേശവുമായി ഹിന്ദുമഹാസഭ

Latest Videos

undefined

സമാന്തര ആരോഗ്യപരിപാലന രീതികള്‍ പിന്തുടരുന്നയാളാണ് ഡോ. മെഹ്മെറ്റ് ഓസ്. രാജ്യാന്തരതലത്തില്‍ ലോകാരോഗ്യ സംഘടനയും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കുമ്പോള്‍ മെഹ്മെറ്റിന്‍റെ നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ക്വാറന്‍റൈന്‍റെ ഗുണവും ഇതാണ് എന്ന നിലയിലാണ് മെഹ്മെറ്റ് ഓസിന്‍റെ സംഭാഷണം. 

സ്ഥിരമായ ലൈംഗിക ബന്ധം കൊറോണയെ ചെറുക്കുമോ; സിഎന്‍എന്നിന്‍റെ പേരില്‍ പ്രചാരണം

കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ആളുകള്‍ കുറഞ്ഞത് ഒരുമീറ്റര്‍ ദൂരമെങ്കിലും പാലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. പൊതുഇടങ്ങളിലേക്ക് ആളുകള്‍ എത്തുന്നത് കുറയാന്‍ നിര്‍ദേശം സഹായകരമാണ് എന്നാണ് ഓസ് പറയുന്നത്. അപരിചതരുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനേക്കാള്‍ നല്ലത് ദമ്പതികള്‍ കുട്ടികളെ ഉണ്ടാക്കുന്നതാണെന്നും മെഹ്മിറ്റ് പറയുന്നു. 

click me!