വിവാദമായതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎ കാർലോസ് ആൽവാരസ് ഫെറീറ സംഭവം നിയമസഭയിൽ ഉന്നയിച്ചു.
പനാജി: ഗോവയിലെ പ്രശസ്തമായ പരാ റോഡിൽ വസ്ത്രമഴിച്ച് കാർ ഡ്രൈവ് ചെയ്ത് യുവതി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. വിവാദമായതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎ കാർലോസ് ആൽവാരസ് ഫെറീറ സംഭവം നിയമസഭയിൽ ഉന്നയിച്ചു. ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ ഗോവയിലേക്ക് വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 'ഗോവയിലെ പ്രശസ്തമായ പരാ റോഡിലൂടെ യുവതി ടോപ് ലെസായി കാറോടിച്ചുപോകുന്ന വീഡിയോ ഞാൻ കണ്ടു. വിനോദ സഞ്ചാരികൾ വാഹനം നിർത്തി ഫോട്ടോയെടുക്കുന്നു. ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ നമുക്ക് വേണോയെന്ന് ആലോചിക്കണം. വിനോദ സഞ്ചാരികളുടെ ഇത്തരം പ്രവൃത്തികളൊന്നും അംഗീകരിച്ച് കൊടുക്കരുത്. ഇത്തരം കാര്യങ്ങൾ അനുവദിച്ച് നൽകിയാൽ നമ്മുടെ വിനോദസഞ്ചാര മേഖലയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും'- എംഎൽഎ പറഞ്ഞു.
ഗോവയിലെ ഏറെ ജനത്തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് പരാ റോഡ്. നിരവധി സിനിമകൾക്കും ടിവി സീരിയലുകൾക്കും ലൊക്കേഷനാകുന്ന സ്ഥലമാണിതെന്ന പ്രത്യേകതയുമുണ്ട്. സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ യുവതിയുടെ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തിയപ്പോൾ ചിലർ പുകഴ്ത്തിയും രംഗത്തെത്തി. \
undefined
Read More... മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട 14 പേരോട് ഒരേസമയം സംസാരിച്ചു; ഒടുവില്‍ 'കൺഫ്യൂഷൻ'