റോഡിലൂടെ കടന്നുപോകുന്നവരും ഈ ജീവിയെ ശല്യം ചെയ്യാതെ നീങ്ങുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം...
ദിസ്പൂര്‍: അസ്സമിലെ പ്രളയത്തില്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും ദുരിതത്തിലാണ്. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ കണ്ടാമൃഗങ്ങളെ രക്ഷപ്പെടുത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു. തളര്‍ന്ന് റോഡില്‍ കിടന്നുറങ്ങുന്ന കണ്ടാമൃഗത്തിന് കാവല്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രം ഇപ്പോള്‍ വൈറലാണ്. റോഡിലൂടെ കടന്നുപോകുന്നവരും ഈ ജീവിയെ ശല്യം ചെയ്യാതെ നീങ്ങുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കാസിരംഗയില്‍ നിന്ന് മൃഗങ്ങളെ രക്ഷിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രളയത്തില്‍ അമ്മയില്‍ നിന്ന് വേര്‍പ്പെട്ട കുഞ്ഞ് കണ്ടാമൃഗത്തെ രക്ഷിക്കുന്ന വാര്‍ത്തയും അസ്സമില്‍ നിന്ന് പുറത്തുവന്നിരുന്നു. അസ്സമിലെ 33 ജില്ലകളില്‍ 25 ജില്ലകളെയും പ്രളയം ബാധിച്ചിരിക്കുകയാണ്. ഏകദേശം 34 ലക്ഷം പേരെയാണ് പ്രളയം ദുരിതത്തിലാക്കിയിരിക്കുന്നത്. 79 പേര്‍ പ്രളയത്തെ തുടര്‍ന്ന് മരിച്ചു.
A rhino have strayed out near bandar dhubi area at Bagori Range yesterday and taking rest near NH37. The DRIVE OUT Operation is being carried out to guide the rhino to park. Our staffs along with are guarding the area. Drive Slow. pic.twitter.com/3avQXbqtHF
— Kaziranga National Park & Tiger Reserve (@kaziranga_)