പാറക്ക് മുകളില്‍നിന്ന് താഴേക്ക് തീ കത്തിപ്പടരുന്നതാണ് വീഡിയോ. എന്നാല്‍ ഇതിന് പിന്നിലെ സത്യമെന്താണ് ?
കാലിഫോര്‍ണിയ: രണ്ട് ദിവസമായി ഇന്റര്‍നെറ്റിനെ കുഴയ്ക്കുന്നത് കത്തിയെരിയുന്ന ഒരു പാറയുടെ ദൃശ്യമാണ്. പാറക്ക് മുകളില്‍നിന്ന് താഴേക്ക് തീ കത്തിപ്പടരുന്നതാണ് വീഡിയോ... എന്നാല്‍ ഇതിന് പിന്നിലെ സത്യമെന്താണ് ?
കാലിഫോര്‍ണിയയിലെ യോസെമിറ്റെ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. യേസെമിറ്റെ ഫയര്വാള് എന്നാണ് Domenico Calia എന്ന
ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
undefined
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ തീക്ക് പിറകിലെ സത്യം. അത് സാധാരണ ഒരു വെള്ളച്ചാട്ടമാണ്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഈ വെള്ളച്ചാട്ടം എല്ലാവര്‍ഷവും ഫെബ്രുവരിയിലെ രണ്ട് ആഴ്ചകളില്‍ ഓറഞ്ചും ചുവപ്പും നിറമാകും.
“Firefall” at Horsetail Fall in Yosemite National Park, California, looks like a scene from a fantasy movie. But, it is an ordinary waterfall, which is illuminated by the sunset, that gives it a fiery glow. pic.twitter.com/kP2aFmM6Cg
— Domenico Calia (@CaliaDomenico)ഈ വെള്ളച്ചാട്ടത്തിന് നേര് രേഖയില്‍ സൂര്യപ്രകാശം പതിക്കുന്നതുകൊണ്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നാണ് എബിസി ന്യൂസ് പറയുന്നത്. ഇതാണ് അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഒഴുകുന്ന ലാവയെപ്പോലെ ഈ വെള്ളച്ചാട്ടത്തെ മാറ്റുന്നത്.
40 ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് ലൈക്കും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചുകഴിഞ്ഞു. ഫെബ്രുവരിയിലെ രണ്ടാഴ്ചകളില്‍ ദിവസവും കുറച്ച് സമയത്തേക്ക് മാത്രമാണ് വെള്ളച്ചാട്ടം ഈ നിറത്തില്‍ കാണാന്‍ കഴിയുക.