ആരാണ് ഭക്ഷണം തരുന്നത്? വൈറലായി ഒന്നാംക്ലാസുകാരന്‍റെ മറുപടി

By Web Team  |  First Published Jul 19, 2019, 11:11 PM IST

പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കുട്ടിയുടെ സിലബസ്സിന് പുറത്തുനിന്നുമുള്ള വെടിക്കെട്ട് മറുപടി.


മുംബൈ: ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന ചോദ്യത്തിന് ഒരു ഒന്നാംക്സാസ്സുകാരന്‍ നല്‍കിയ മറുപടി വൈറലാകുന്നു. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കുട്ടിയുടെ സിലബസ്സിന് പുറത്തുനിന്നുമുള്ള മറുപടി. ഭക്ഷണം വരുന്നത് സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‍പാന്‍ഡ ഇവയില്‍ നിന്നും വരുന്നുവെന്നാണ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി നല്‍കിയ മറുപടി.

ഒന്നാംക്ലാസ്സുകാന്‍ നല്‍കിയ മറുപടിയെന്ന നിലയില്‍ ട്വിറ്ററില്‍ ഇട്ട ചിത്രമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായത്. വിദ്യാര്‍ത്ഥിയുടെ മറുപടി സൊമാറ്റോയും സ്വിഗ്ഗിയും പങ്കുവക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് സമൂഹമാധ്യമങ്ങള്‍.  

What are the sources of food? First standard kid answers .. plants, animals, swiggy and food panda. pic.twitter.com/lb89dw2fTg

— pravin palande (@lonelycrowd)

My niece had to answer, What are the sources of food?

He answered, "The main sources of food are plants and animals, Swiggy, Zomato and FoodPanda." 😂😂😂 pic.twitter.com/DjitnXXL6j

— Sabique👨🏻‍💻 (@SabiqueAkhan)

Latest Videos

click me!