ദയ്ഗു എല്‍മ എന്ന പെണ്‍കുട്ടിയാണ് ഈ സ്‌നേഹസ്പര്‍ശത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
മഴയില്‍ വിറച്ചുകിടന്ന തെരുവുനായയ്ക്ക് തന്റെ കഴുത്തിലെ ഷാള്‍ പുതപ്പിച്ച പെണ്‍കുട്ടി! നന്മയുടെ, സ്‌നേഹത്തിന്റെ ഇത്രയും സുന്ദരമായ വീഡിയോ അടുത്തെങ്ങും കണ്ടുകാണില്ലെന്നാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ഒന്നടങ്കം പറയുന്നത്. ഒരു വര്‍ഷം മുമ്പ് ഇന്റര്‍നെറ്റ് ഏറ്റെടുത്ത ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. തുര്‍ക്കിയിലാണ് ഈ സംഭവം നടന്നത്.
ദയ്ഗു എല്‍മ എന്ന പെണ്‍കുട്ടിയാണ് ഈ സ്‌നേഹസ്പര്‍ശത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുടചൂടി നടന്നുവന്ന അവര്‍ വിറച്ചുകിടക്കുന്ന നായയ്ക്ക് കഴുത്തിലുണ്ടായിരുന്ന ഷാള്‍ പുതപ്പിക്കുകയാിയിരുന്നു. സമീപത്തെ സിസിടിവിയില്‍ നിന്നാണ് പിന്നീട് ഈ വീഡിയോ കണ്ടെടുത്തത്.
ഇന്ത്യന്‍ ഫോറസറ്റ് സര്‍വ്വീസ് ഓഫീസര്‍ സുശാന്ത് നന്ദയാണ് വീഡിയോ വീണ്ടും പങ്കുവച്ചത്. പതിനായിരത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. മനുഷ്യത്വം മരിച്ചിട്ടില്ലെന്നാണ് ആളുകള്‍ നല്‍കുന്ന പ്രതികരണം.
God does not look at your possessions,
but he looks at your heart & deeds 🙏🙏 pic.twitter.com/PQqQ5x05RV