‘ദയവായി അറിയുന്നവര്‍… ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക’: ഞാന്‍ അറിയിച്ചാല്‍ മതിയോ എന്ന് വരന്‍

By Web Team  |  First Published Aug 4, 2019, 8:51 AM IST

ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്സ്ആപ്പിലും മറ്റും ഇതിനെ ഏറ്റുപിടിക്കുകയായിരുന്നു ചിലര്‍. എന്നാല്‍ വരന്‍ മിഖ്ദാദ് തന്നെ ഇതിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി


കൊച്ചി: വിവാഹം റജിസ്ട്രര്‍  ചെയ്യാന്‍ പോകുന്ന യുവാവിന്‍റെയും യുവതിയുടെയും ചിത്രം കുറച്ചുദിവസങ്ങളായി ഫേസ്ബുക്ക് അടക്കമുള്ള ,സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നു. മിഖ്ദാദ് എന്ന യുവാവും കസ്തൂരിയെന്ന പെണ്‍കുട്ടിയുടെയും രജിസ്റ്റര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ‘ ദയവായി അറിയുന്നവര്‍… ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക’ എന്ന തലക്കെട്ടോട് കൂടിയാണ് ചിലര്‍ ഇത് പ്രചരിപ്പിച്ചത്.

 ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്സ്ആപ്പിലും മറ്റും ഇതിനെ ഏറ്റുപിടിക്കുകയായിരുന്നു ചിലര്‍. എന്നാല്‍ വരന്‍ മിഖ്ദാദ് തന്നെ ഇതിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’ എന്ന് പറഞ്ഞുകൊണ്ടാണ് വിവാഹത്തിന്‍റെ കാര്യം ഈ യുവാവ് പറയുന്നത്.

Latest Videos

undefined

രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയാണ് വിവാഹമെന്നും നല്ല രീതിയില്‍ തന്നെ വിവാഹം നടത്തുമെന്നും മിഖ്ദാദ് പറഞ്ഞു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതിന്‍റെ ആദ്യഘട്ടമാണ് ആ നോട്ടീസ് എന്നും യുവാവ് വ്യക്തമാക്കി. പലതവണ ഈ പോസ്റ്റ് കണ്ടതുകൊണ്ടാണ് മറുപടി നല്‍കിയതെന്നും മിഖ്ദാദ് പറഞ്ഞു. ബെജു പൊതുവായുടെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിക്കൊണ്ടാണ് മിഖ്ദാദിന്‍റെ മറുപടി.

മിഖ്ദാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഞാന്‍ അറിയിച്ചാല്‍ മതിയോ ആവൊ?

Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്‌സിന്റെ സമ്മതത്തോടു കൂടിയാണ്.

കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്

NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്‍റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തൂരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല.

Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?

click me!